New Delhi: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി  ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് സംഭാവനകള്‍ സ്വീകരിച്ചു കൊണ്ടിരിയ്ക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റും  (Ram Janmabhoomi Teerth Kshetra Trust) വിശ്വ ഹിന്ദു പരിഷത്തും ചേര്‍ന്ന്  രാജ്യത്തിന്‍റെ  വിവിധ ഭാഗങ്ങളിൽ നിന്ന് സംഭാവന ശേഖരിക്കുന്നതിനുള്ള ഒരു കാമ്പയിൻ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ഏകദേശം അഞ്ച് ലക്ഷം കുടുംബങ്ങളെ സംഭാവനകള്‍ക്കായി സമീപിക്കാനാണ് നീക്കം.


അതേസമയം,  അയോധ്യയില്‍ (Ayodya) രാമക്ഷേത്ര നിര്‍മ്മാണത്തിനായി (Ram Temple) തന്‍റെ എളിയ സംഭാവന നല്‍കിയിരിയ്കുകയാണ്   മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും BJP എംപിയുമായ ഗൗതം ഗംഭീര്‍ (Gautam Gambhir). ഒരു  കോടി രൂപയാണ് അദ്ദേഹം സംഭാവനയായി നല്‍കിയത്. 


'വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധം അവസാനിച്ചു. അയോധ്യയിലെ രാമ  ക്ഷേത്രം സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും വഴിയൊരുക്കും. ക്ഷേത്രമെന്ന ഉദ്യമത്തിന് എന്‍റെ എളിയ സംഭാവനയാണ്. എല്ലാ ഇന്ത്യക്കാരുടെ സ്വപ്നമാണ് മഹത്തായ രാമക്ഷേത്രം. ഇതിനായി ഞാനും എന്‍റെ കുടുംബവും ഒരു കോടി രൂപ സംഭാവന നല്‍കുന്നു',  ഗംഭീര്‍ പറഞ്ഞു.


വ്യാഴാഴ്ച   ഗൗതം   ഗംഭീർ ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്‍റെ ഭാരവാഹികളെ കണ്ട്  സംഭാവന കൈമാറുകയായിരുന്നു.


Also read: രാമക്ഷേത്ര നിര്‍മാണത്തിനായി 1.11 ലക്ഷം സംഭാവന ചെയ്ത് Digvijaya Singh


അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്  പണം  സമാഹരിക്കാനായി ഡല്‍ഹിയ BJP ഘടകം ഇതിനോടകം   നിരവധി പരിപാടികള്‍ നടപ്പിലാക്കി വരികയാണ്‌. കൂപ്പണുകളിലൂടെ പണം സ്വരൂപിക്കുകയാണ് അതിലൊന്ന്.  10, 100, 1000 എന്നിങ്ങനെയുള്ള കൂപ്പണുകള്‍   വീടുകളില്‍ നല്‍കി പണം സമാഹരിക്കാനാണ്  പരിപാടിയെന്ന്  ഡല്‍ഹി  BJP ജനറല്‍സെക്രട്ടറി കുല്‍ജീത്ത് ചഹല്‍ പറഞ്ഞു. അയിരത്തിലധികം തുകയുടെതാണ്  സംഭാവനയെങ്കില്‍ ചെക്കായി സ്വീകരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.