ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധം നടത്തുന്നവരോട് പാക്കിസ്ഥാനിലേയ്ക്ക് പോകാന്‍ നിര്‍ദ്ദേശിച്ച്‌ പോലീസ് ഉദ്യോഗസ്ഥന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

മീററ്റ് എസ്.പി. അഖിലേഷ് എന്‍. സിംഗാണ് വിവാദ പ്രസ്താവന നടത്തിയത്. മീററ്റിലെ പ്രദേശവാസികളോട് അഖിലേഷ് പാക്കിസ്ഥാനിലേയ്ക്ക് പോകാന്‍ നിര്‍ദ്ദേശിക്കുന്ന വീഡിയെ പുറത്ത് വന്നതോടെ വന്ന വിവാദത്തിന് തുടക്കമായിരിക്കുകയാണ്.


ഡിസംബര്‍ 20ന് ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാരും പോലീസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് മീററ്റ് എസ്.പി അഖിലേഷ് എന്‍. സിംഗ് വര്‍ഗീയ പരാമര്‍ശം നടത്തിയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നടന്നു നീങ്ങുന്നതിനിടെ പ്രദേശവാസികളോട് സംസാരിക്കുന്ന അഖിലേഷിന്‍റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. നിങ്ങള്‍ക്ക് എവിടെ പോകാനാണ്? ഞാന്‍ ഈ വഴി ഇപ്പോള്‍ തന്നെ ശരിപ്പെടുത്തുന്നുണ്ട്' എന്നുപറഞ്ഞ് സംഭാഷണം തുടങ്ങിയ അഖിലേഷിനോട് തങ്ങള്‍ നമസ്‌കാരം നടത്തുകയായിരുന്നു എന്ന് പ്രദേശവാസികള്‍ മറുപടി പറയുന്നു. 'അത് നല്ലതാണ്. എന്നാല്‍ ഈ കറുപ്പും നീലയും ബാഡ്ജ് ധരിച്ചവരോട് പാക്കിസ്ഥാനിലേയ്ക്ക് പോകാന്‍ പറയൂ. നിങ്ങള്‍ ഇവിടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഇവിടെനിന്ന് പോകൂ. നിങ്ങള്‍ ഇവിടത്തെ ഭക്ഷണം കഴിച്ചിട്ട് മറ്റേതെങ്കിലും സ്ഥലത്തെ പ്രകീര്‍ത്തിക്കുന്നോ? ഈ വഴി ഇപ്പോള്‍ എനിക്ക് പരിചിതമായിക്കഴിഞ്ഞു. ഇവിടെയുള്ള ഓരോ വീട്ടിലേയും ഓരോരുത്തരെയും ഞാന്‍ ജയിലിലാക്കും', അഖിലേഷ് പറയുന്നു. താന്‍ എല്ലാം തകര്‍ക്കും എന്നുപറഞ്ഞാണ് അഖിലേഷ് സംഭാഷണം അവസാനിപ്പിക്കുന്നത്.


വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വര്‍ഗീയ പരാമര്‍ശം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉയരുകയാണ്.