ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ആലോചിച്ചിട്ടില്ലയെന്ന്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ സര്‍ക്കാര്‍ നിരോധിക്കുമെന്ന ഒരു ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ രാജ്യത്തിന്‍റെ കയറ്റുമതിയിലും തോഴിലിലും ഇന്ത്യയുടെ വാഹന വ്യവസായം നല്‍കുന്ന സംഭാവനകളെക്കുറിച്ച് ബോധമുള്ളത് കൊണ്ടുതന്നെ ഇത്തരമൊരു തീരുമാനം എടുക്കില്ലെന്നും ഗഡ്‌കരി പറഞ്ഞു.


അന്‍പത്തിഒന്‍പതാമത് എസ്ഐഎഎം കണ്‍വെന്‍ഷനില്‍ സംസരിക്കവേയായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.  


4.50 ലക്ഷം കോടി വരുന്ന ഓട്ടോമൊബൈല്‍ മേഖല ധാരാളം തൊഴിലവസരങ്ങള്‍ നല്‍കുന്നുവെന്നും, കയറ്റുമതി വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും അതില്‍ മലിനീകരണവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 


മലിനീകരണം രാജ്യത്തെ ഒരു പ്രധാന പ്രശ്‌നമായി തുടരുന്നതിനാല്‍ ശുദ്ധമായ ഇന്ധന സ്രോതസുകളിലേക്ക് മാറേണ്ടതുണ്ട്. എന്നിരുന്നാലും, മലിനീകരണ പ്രശ്‌നത്തിന് വാഹനങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലയെങ്കിലും അതിനും ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.