UK Corona Virus Mutant Strain: യുകെയിലേക്കുള്ള യാത്ര വിലക്ക് നീട്ടി
ബ്രിട്ടണിൽ പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയതിനെ തുടർന്ന് പ്രഖ്യാപിച്ച യാത്ര വിലക്ക് നീട്ടി. ജനുവരി ഏഴ് വരെയാണ് താൽക്കാലികമായ വിലക്ക് സർക്കാർ നീട്ടിയത്.
ന്യൂ ഡൽഹി: ബ്രിട്ടണിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് യുകെയിലേക്കുള്ള താൽക്കാലിക യാത്ര വിലക്ക് ഇന്ത്യ നീട്ടി. 2021 ജനുവരി ഏഴ് വരെയുള്ള വിമാന സർവീസുകൾ വിലക്കിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. യുകെയിൽ നിന്ന് തിരികെ വന്ന നിരവധി പേരിൽ പതിയ വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇന്ത്യ യാത്ര വിലക്ക് ഒരാഴ്ചയും കൂടി നീട്ടിയത്.
അതേസമയം യുകെയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് (UK Corona Virus Mutant Strain) നിലവിൽ ഇന്ത്യയിൽ 20 പേർക്ക് സ്ഥിരീകരിച്ചു. ഇന്ത്യയിൽ രോഗികൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം ബ്രിട്ടണിലേക്ക് യാത്ര വിലക്ക് നീട്ടിയത്. കൂടാതെ സാഹചര്യങ്ങൾ വിലയിരുത്തി ബാക്കിയുള്ള നടപടികൾ സ്വീകരിക്കമെന്ന് മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.
ALSO READ: ആശങ്കയേറുന്നു; ജനിതക മാറ്റം സംഭവിച്ച രണ്ട് കോവിഡ് കേസുകൾ കൂടി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു
രാജ്യത്ത് രണ്ട് പേര്‍ക്ക് കൂടി ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശങ്കയേറുന്നത്. ഇന്ത്യയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ആന്ധ്രയിലും ഉത്തര്‍പ്രദേശിലുമാണ്. അതിനിടെ രോഗം സ്ഥിരീകരിച്ച ആന്ധ്ര സ്വദേശി യുകെയിൽ (UK) നിന്ന് ഡൽഹിയിലെത്തി നാട്ടിലേക്ക് ട്രെയിൻ മാർഗമാണ് സഞ്ചരിച്ചത്. ഇത് കൂടുതൽ ആശങ്കകൾക്ക് വഴി വെക്കുന്നു. കേന്ദ്രം ഈ വ്യക്തിയുടെ സമ്പർക്ക പട്ടിക ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ബ്രിട്ടണിൽ കണ്ടെത്തിയ പുതിയ വൈറസ് വകഭേദമായ സാർസ് കോവ്-2വാണ് ഇവരിൽ കണ്ടെത്തിയത്.
ALSO READ: പുതിയ കൊറോണ വൈറസ് വകഭേദം UAE യിലും റിപ്പോര്‍ട്ട് ചെയ്തു
ബ്രിട്ടണിനും ഇന്ത്യക്കും പുറമെ യുറോപ്യൻ രാജ്യങ്ങളായ ഡെൻമാർക്ക്, നെതർലാൻഡ്, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്പെയിൻ സ്വിറ്റ്സലാൻഡ്, ജർമനിലും കൂടാതെ യുഎഇ (UAE), കാനഡാ, ജപ്പാൻ, സിംഗപ്പൂർ, ഓസ്ട്രേലിയ, ലെബനൻ തുടങ്ങിയ രാജ്യങ്ങളിലും പുതിയ വൈറസ് വകഭേദം കണ്ടെത്തിയിരുന്നു.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy