വഡോദര: തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലായിക്കഴിഞ്ഞ ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നവംബര്‍ 16ന് പ്രഖ്യാപിക്കും. 70 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയായിരിക്കും ആദ്യം പ്രഖ്യാപിക്കുകയെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭാരത് സിംഗ് സോളങ്കി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

182 സീറ്റുകളിലേക്കാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. 


സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസില്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഗുജറാത്തില്‍ ഒരു അട്ടിമറി വിജയം കൈവരിക്കുന്നതിന് ഉതകുന്ന സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുകയെന്നത് കോണ്‍ഗ്രസിന് സംബന്ധിച്ചിടത്തോളം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുന്നതിനായി കേന്ദ്രതെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. ഹൈക്കമാന്‍ഡിന്‍റെ അംഗീകാരത്തോടെയാകും നവംബര്‍ 16ന് ആദ്യഘട്ട പട്ടിക പ്രഖ്യാപിക്കും. 


രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9ന് 89 നിയമസഭാമണ്ഡലങ്ങളിലേക്കും ഡിസംബര്‍ 14ന് ബാക്കിയുള്ള 93 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.