Covid 19: എച്ച് ഡി ദേവഗൗഡയ്ക്കും ഭാര്യയ്ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചു
വിവരം അറിഞ്ഞ് പ്രധാന മന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ വിളിയ്ക്കുകയും ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിക്കുകയും ചെയ്‌തു.
മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയ്ക്കും (HD Deve Gowda) ഭാര്യയ്ക്കും ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. മുതിർന്ന ജെഡിഎസ് നേതാവായ അദ്ദേഹത്തെയും ഭാര്യയേയും മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച ഉച്ചയോടെ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രോഗബാധയുടെ വിവരം അദ്ദേഹം പുറത്തറിയിച്ചത്. സൗത്ത് ബാംഗ്ലൂരിലെ പത്മനാഭനഗറിലുള്ള വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്.
വിവരം അറിഞ്ഞ് പ്രധാന മന്ത്രി നരേന്ദ്ര മോദി (PM Modi) അദ്ദേഹത്തെ വിളിയ്ക്കുകയും ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിക്കുകയും ചെയ്‌തു. ഇതിനോടൊപ്പം ഇന്ത്യയിലെവിടെയും അദ്ദേഹത്തിന്റെ ചികിത്സയ്ക്കായുമുള്ള സൗകര്യം ചെയ്‌ത് കൊടുക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചു. എന്നിരുന്നാലും ദേവ് ഗൗഡ മണിപ്പാൽ ആശുപത്രിയിൽ തന്നെ ചികിത്സയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. തന്റെ ആരോഗ്യ വിവരങ്ങൾ അറിയിക്കാമെന്ന് ദേവ് ഗൗഡ പ്രധാനമന്ത്രിയോട് അറിയിച്ചിട്ടുണ്ട്.
ALSO READ: ഇന്ത്യയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നു; പ്രധാനന്ത്രിയ്ക്ക് കത്തയച്ച് Imran Khan
രോഗവിവരം അറിയിച്ച ദേവ് ഗൗഡ താനും കുടുംബവും നിരീക്ഷണത്തിൽ കഴിയുകയായിരുന്നുവെന്നും അറിയിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച ചിലരുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് മുൻ പ്രധാനമന്ത്രിയും (Prime Minster) കുടുംബവും നിരീക്ഷണത്തിൽ പ്രവേശിച്ചത്. പാർട്ടി പ്രവർത്തകരോടും ജനങ്ങളോടും ആരും പരിഭ്രാന്തരാകരുതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ALSO READ: ശരദ് പവാർ ആശുപത്രിയിൽ: ഉടൻ ശസ്ത്രക്രിയ എന്ന് സൂചന
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് (Covid 19) രോഗബാധിതരുള്ള 10 ജില്ലകളിൽ ഒന്നാണ് ബംഗളൂരു. കർണാടകയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതും ബംഗളൂരുവിലാണ്. സംസ്ഥാനം ഇപ്പോൾ കോവിഡിന്റെ രണ്ടാം വേവിനെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വൻ തോതിൽ വർധിച്ച് വരികയാണ്.
ALSO READ: Corona Vaccination: രണ്ടാമത്തെ ഡോസ് സ്വീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
ചൊവ്വാഴ്ച്ച മാത്രം കർണാടകയിൽ (Karnataka) 2,975 പേർക്ക് കൂടിയാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇപ്പോൾ കർണാടകയിൽ കോവിഡ് രോഗം ബാധിച്ച് ചികിത്സയിലുള്ളത് ആകെ 25,541 പേരാണ്. 2020 മാർച്ച് 8 മുതൽ 1 മില്യനോട് അടുത്ത് ആളുകൾക്ക് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗളൂരുവിൽ മാത്രം ഇന്നലെ 11 പേർ കോവിഡ് രോഗബാധ മൂലം മരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...