PM Modi: കേരളത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യം, നിരവധി പദ്ധതികൾ കേരളത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

കേരളത്തിന്‍റെ സമഗ്ര വികസനം  വേഗത്തിലാക്കാനുള്ള വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത്  Prime Minister Narendra Modi...

Written by - Zee Malayalam News Desk | Last Updated : Feb 19, 2021, 05:57 PM IST
  • കേരളത്തിന്‍റെ സമഗ്ര വികസനം വേഗത്തിലാക്കാനുള്ള വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് Prime Minister Narendra Modi...

    പുഗലൂർ - തൃശൂർ വൈദ്യുതി പ്രസരണ പദ്ധതി, കാസർകോട് സൗരോർജ പദ്ധതി, സംയോജിത നിർദേശ- നിയന്ത്രണ കേന്ദ്രം, സ്മാർട്ട് റോഡ്‌സ് പദ്ധതി, അരുവിക്കരയിലെ ജല ശുദ്ധീകരണ പ്ലാന്‍റ് എന്നിവ പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) നാടിന് സമർപ്പിച്ചു.
PM Modi: കേരളത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യം, നിരവധി പദ്ധതികൾ കേരളത്തിന്  സമർപ്പിച്ച് പ്രധാനമന്ത്രി

New Delhi: കേരളത്തിന്‍റെ സമഗ്ര വികസനം  വേഗത്തിലാക്കാനുള്ള വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത്  Prime Minister Narendra Modi...

പുഗലൂർ - തൃശൂർ വൈദ്യുതി പ്രസരണ പദ്ധതി, കാസർകോട് സൗരോർജ പദ്ധതി, സംയോജിത നിർദേശ- നിയന്ത്രണ കേന്ദ്രം, സ്മാർട്ട് റോഡ്‌സ് പദ്ധതി, അരുവിക്കരയിലെ ജല ശുദ്ധീകരണ പ്ലാന്‍റ്   എന്നിവ പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) നാടിന് സമർപ്പിച്ചു.  വീഡിയോ കോണ്‍ഫറന്‍സ് വഴി  നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും  (Pinarayi Vijayan) വിവിധ കേന്ദ്രമന്ത്രിമാരും പങ്കെടുത്തു.  കേരളീയരെ മലയാളത്തിൽ അഭിംബോധന ചെയ്തായിരുന്നു  പ്രധാനമന്ത്രി തന്‍റെ പ്രസംഗം ആരംഭിച്ചത്. 

സൗരോർജ്ജത്തിന്  (Solar Energy) ഇന്ത്യ വലിയ പ്രാധാന്യം  കല്പിക്കുന്നുണ്ട്  എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഠിനാധ്വാനികളായ നമ്മുടെ കർഷകരെ സൗരോർജ്ജ മേഖലയുമായി എത്രയും വേഗം ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത് പ്രവര്‍ത്തികമാവുമ്പോള്‍ അന്നദാതാക്കളായ നമ്മുടെ കര്‍ഷകര്‍ ഊര്‍ജ്ജദാതാക്കളായും മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, ഇത് സംസ്ഥാനത്തിന്  ചരിത്ര നിമിഷമാണെന്നാണ്  മുഖ്യമന്ത്രി  അഭിപ്രായപ്പെട്ടത്. തലസ്ഥാനത്ത് വിവിധ പദ്ധതികൾക്ക് തുടക്കമാകുകയാണ്. ഊർജ മേഖലയിൽ കുതിച്ച് ചാട്ടമുണ്ടായി. അരുവിക്കരയിലെ ജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ  പ്രവർത്തനത്തിലൂടെ ഉപഭോക്താക്കൾക്ക് പ്രതിദിനം ജലവിതരണം 100 ലിറ്റർ എന്നത് 150 ലിറ്ററാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also read: Kerala Assembly Election 2021: കേരളത്തിൽ താമര വിരിയിക്കാൻ കേന്ദ്ര നേതാക്കൾ എത്തുന്നു

സംസ്ഥാനത്തിന്‍റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ വിവിധ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാവുകയും തലസ്ഥാന നഗരിയില്‍ സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായ രണ്ട് പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

പുഗലൂരില്‍ നിന്ന് തൃശൂരിലേക്കുള്ള ഹൈ വോള്‍ട്ടേജ് ഡയറക്‌ട് കറന്‍റ് (എച്.വി.ഡി.സി) ലൈനിന്‍്റെ ഉദ്ഘാടനം നടക്കുകയാണ്. ഇതിന്‍റെ ഭാഗമായി 2000 മെഗാവാട്ട് ശേഷിയുള്ള എച്.വി.ഡി.സി സ്റ്റേഷന്‍ തൃശൂരില്‍ നിര്‍മിച്ചതായും അദ്ദേഹം അറിയിക്കുന്നു.

2017ല്‍ ആരംഭിച്ച ഈ ലൈനിന്‍റെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനൊപ്പം പൊതുസമൂഹം അണിചേര്‍ന്നു കൊണ്ട് നമ്മുടെ നാടിനെ പുരോഗതിയിലേയ്ക്ക് നയിക്കാന്‍ യത്നിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം  ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News