ന്യൂഡല്‍ഹി: ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്‍റെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിർത്തിയിൽ പാക് സൈന്യത്തിന് സേനാമേധാവികൾ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയിൽ ഉന്നതതലയോഗം വിളിച്ചു ചേർത്തത്. 


സുരക്ഷാ ഉപദേഷ്ടാവും റോ, ഐബി മേധാവികളും ആഭ്യന്തര സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തു. കശ്മീരിലെ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് യോഗത്തില്‍ രാജ്‌നാഥ് സിംഗ് നിര്‍ദേശിച്ചു. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സുരക്ഷാ ഉദ്യോഗസ്ഥരും രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച്‌ വിശദീകരിച്ചു.


ഇന്ത്യാ-പാക് അതിര്‍ത്തിയിലെ സുരക്ഷ അടക്കം കാര്യങ്ങള്‍ ഉന്നതതല യോഗത്തില്‍ ചര്‍ച്ചയായി. ജമ്മു-കശ്മീരിലെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ഭീകര സംഘടനകളുടെ ശ്രമങ്ങളെ ചെറുക്കാനുള്ള സുരക്ഷാ നടപടികളടക്കം യോഗം ചര്‍ച്ച ചെയ്തുവെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.