ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവിന് ഇത് സമയമോശത്തിന്‍റെ കാലം. സി ബി ഐ, ആദായ നികുതി വകുപ്പ് എന്നിവരുടെ പിടിയിലമരുകയാണ് നേതാവ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലാലു പ്രസാദ് യാദവിന്‍റെ കുടുംബത്തിന്‍റെ 165 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ഡല്‍ഹിയിലും ബിഹാറിലുമുള്ള ഒരു ഡസനോളം സ്വത്തുവകകളാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. കുടുംബത്തിന്‍റെ പല നഗരങ്ങളിലായുള്ള ആസ്തികളിന്‍മേല്‍ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്.


ലാലുവിന്‍റെ മകന്‍ തേജസ്വി യാദവിന്‍റെ ബിഹാറിലും ഡല്‍ഹിലുമുള്ള പ്ലോട്ടുകള്‍, മകളും എംപിയുമായ മിര്‍സാ ഭാരതിയുടെ ഫാംഹൗസ് എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.  
ലാലുവിന്‍റെ കുടുബത്തിനെതിരെ അഴിമതി ആരോപണം ഉയര്‍തിനെ തുടര്‍ന്ന് ജൂലൈയില്‍    നിതീഷ് കുമാറിന്‍റെ ജെഡിയുവുമായി തെറ്റിപ്പിരിയുകയും സര്‍ക്കാരില്‍ നിന്ന് ആര്‍ജെഡി പുറത്താകുകയും ചെയ്തു.


മക്കളും ഭാര്യയുമടക്കം ലാലുവിന്‍റെ കുടുംബത്തിലെ അഞ്ചു പേര്‍ക്കെതിരെയും നികുതി വെട്ടിപ്പും അനധികൃത ഭൂമിയിടപാടുകളും അടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. നിരവധി കേസുകളും ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞമാസം ആദായ നികുതി വകുപ്പ് അധികൃതര്‍ മകന്‍ തേജ്വസി യാദവിനേയും ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയേയും ചോദ്യം ചെയ്തിരുന്നു.


ഇതിനിടെ റെയില്‍വെ ഹോട്ടല്‍ ടെന്‍ഡര്‍ കേസുമായി ബന്ധപ്പെട്ട് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവനും മകനും മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജ്വസി യാദവിനും ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമയം സിബിഐ നീട്ടി നല്‍കിയിട്ടുണ്ട്.