Delhi Bomb Blast: രാജ്യത്തെ എല്ലാ Airport സർക്കാർ സ്ഥാപനങ്ങളിൽ അതീവ ജാഗ്രത, Amit Shah West Bengal ലേക്കുള്ള സന്ദർശനം മാറ്റിവെച്ചു
CISF രാജ്യത്തെ എല്ലാ എയർപ്പോർട്ടിലും കർശന സുരക്ഷ ഏർപ്പെടുത്തി. പ്രധാന മേഖലകളിലും സർക്കാർ സ്ഥാപനങ്ങളിലും കർശന നിരീക്ഷണം തുടരുകയാണ്
New Delhi: രാജ്യതലസ്ഥാനത്ത് Israel Embassy ക്ക് സമീപം ചെറിയ തോതിലുണ്ടായ സ്ഫോടനത്തെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത. CISF രാജ്യത്തെ എല്ലാ എയർപ്പോർട്ടിലും കർശന സുരക്ഷ ഏർപ്പെടുത്തി. പ്രധാന മേഖലകളിലും സർക്കാർ സ്ഥാപനങ്ങളിലും കർശന നിരീക്ഷണം തുടരുകയാണ്. മുംബൈയിലെ Israel Consulate General Office നും അതീവ സുരക്ഷ ഒരുക്കി.
കഴിഞ്ഞ ദിവസം വെള്ളിയാഴ്ച ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപമായിരുന്നു ചെറിയ തോതിലുള്ള IED Blast ഉണ്ടായത്. സ്ഫോടനത്തിൽ ആളപായമോ വലിയ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം നിർത്തിയിട്ടുരുന്ന കാറുകളുടെ ചില്ല് തകർന്നതല്ലാതെ മറ്റ് നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ALSO READ: Bomb Blast Delhi: ഇസ്രായേലി എംബസ്സിക്ക് സമീപമാണ് സ്ഫോടനം
ബോംബ് സ്ഫോടനം വാർത്ത പുറത്ത് വന്നതിന് ശേഷം ഇസ്രായേലി വിദേശകാര്യ മന്ത്രാലയം നയതന്ത്ര വിദഗ്ധരോടും എംബസിയിലെ മറ്റ് ജീവനക്കാരോടും സുരിക്ഷതാരായി ഇരിക്കാൻ നിർദേശം നൽകി. അതേസമയം ഇത് തീവ്രവാദി ആക്രമണമായിട്ടാണ് ഇസ്രായേലി വൃത്തങ്ങൾ ഈ സ്ഫോടനത്തെ കാണുന്നത്. കൂടാതെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി S Jaishankar ഇസ്രായേലി വിദേശകാര്യ മന്ത്രി ഗാബി അഷ്കെനാസിയും സംഭവത്തെ തുടർന്ന് സംസാരിക്കുകയും ചെയ്തു. എംബസി ജീവനക്കാർക്ക് പൂർണ സുരക്ഷ ഉറപ്പാക്കുമെന്ന് ജയ്ശങ്കർ ഇസ്രായേലി വിദേശകാര്യ മന്ത്രിയെ അറിയിച്ചു.
ALSO READ: Tractor rally : UP police ശശി തരൂരിനും മാധ്യമ പ്രവർത്തകർക്കെതിരെയും കേസ്സെടുത്തു
സ്ഫോടനത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി Amit Shah താൻ പശ്ചിമ ബംഗളിലേക്ക് ഇന്ന് നടത്താനിരുന്ന സന്ദർശനം മാറ്റിവെച്ചു. തുടർന്ന് സ്ഫോടനത്തിന്റെ വിശദാംശങ്ങൾ ആരായുകയും ചെയ്തു. സംഭവ സ്ഥലത്ത് വലിയ തോതിലുള്ള കേന്ദ്ര ഏജൻസി ടീമുകളാണ് നേരിട്ടെത്തി പരിശോധന നടത്തുന്നത്. ഇന്റലിജൻസ് ബ്യുറോ, ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലും. ക്രൈം ബ്രാഞ്ചും സംഭവ സ്ഥലത്ത് ഉടനെത്തി അന്വേഷണം ആരംഭിച്ചു. പിന്നീട് ദേശീയ സുരക്ഷ ഏജൻസിയായ എൻഐഎയും സംഭവ സ്ഥലത്തെത്തി സ്ഥിഗതികൾ പരിശോധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...