ന്യൂ​ഡ​ല്‍​ഹി: 'ഇക്കാര്യം' മുന്‍പേ അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ സ​ണ്ണി​യെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മ​ത്സ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലാ​യി​രു​ന്നുവെന്ന് പിതാവ് ധ​ര്‍​മേ​ന്ദ്ര.


COMMERCIAL BREAK
SCROLL TO CONTINUE READING

അതായത്, കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​നി​ല്‍ ജേ​ക്ക​ര്‍​ക്കെ​തി​രേ​യാ​ണ് സണ്ണി മത്സരിക്കുന്നത് എ​ന്ന​റി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ തിരഞ്ഞെടുപ്പില്‍ മ​ത്സ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലാ​യിരു​ന്നെവെ​ന്ന് മുതിര്‍ന്ന ബോളിവുഡ് ന​ട​നും ബി​ജെ​പി എം​പി​യു​മാ​യി​രു​ന്ന ധ​ര്‍​മേ​ന്ദ് പറഞ്ഞു. രാജ്യത്തെ പ്രമുഖ വാര്‍ത്താ ഏ​ജ​ന്‍​സി​ക്കു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ധ​ര്‍മേ​ന്ദ്ര​യു​ടെ ഈ പ​രാ​മ​ര്‍​ശം.


ബ​ല്‍​റാം ജേ​ക്ക​ര്‍ ത​നി​ക്കു സ​ഹോ​ദ​ര​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ന്‍ സു​നി​ല്‍ ജേ​ക്ക​റാ​ണ് ഗു​ര്‍​ദാ​സ്പൂ​രി​ല്‍ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ സ​ണ്ണി​യെ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ മ​ത്സ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലാ​യി​രു​ന്നുവെന്ന് ധ​ര്‍​മേ​ന്ദ്ര പറ​ഞ്ഞു. 


അതേസമയം, അ​നു​ഭ​വ​സമ്പത്തുള്ള രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യ സു​നി​ല്‍ ജേ​ക്ക​റോ​ടു സം​വാ​ദം ന​ട​ത്തു​ന്ന​തി​നു​ള്ള ക​ഴി​വ് സ​ണ്ണി​ക്കി​ല്ലെ​ന്നും ത​ങ്ങ​ള്‍ ഇ​വി​ടെ വ​ന്നി​രി​ക്കു​ന്ന​ത് സം​വാ​ദ​ത്തി​ന​ല്ലെ​ന്നും ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ കേ​ള്‍​ക്കാ​നാ​ണെ​ന്നും തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അ​ദ്ദേ​ഹം പറഞ്ഞു. 


കഴിഞ്ഞ മാസം 23നാണ് സണ്ണി ഡിയോള്‍ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍റെയും പിയുഷ് ഗോയലിന്‍റെയും സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നത്. ഒപ്പം ബിജെപി ദേശീയ നേതൃത്വം അദ്ദേഹത്തിന് ഗു​ര്‍​ദാ​സ്പൂ​രി​ല്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുകയും ചെയ്തു. 


1977 മുതല്‍ കോണ്‍ഗ്രസിന്‍റെ കോട്ടയായിരുന്ന ഗുരുദാസ്പൂര്‍ 1998ലാണ് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന വിനോദ് ഖന്ന കൈയടക്കുന്നത്. 2009 വരെ അദ്ദേഹം ഗുരുദാസ്പൂര്‍ പ്രതിനിധിയായിരുന്നു. എന്നാല്‍ 2009ല്‍ വീണ്ടും കോണ്‍ഗ്രസ്‌ മണ്ഡലം പിടിച്ചെടുത്തു. 2014ലെ മോദി തരംഗത്തില്‍ വീണ്ടും ബിജെപി മണ്ഡലം പിടിച്ചെടുത്തു. വിനോദ് ഖ​ന്ന​യു​ടെ മ​ര​ണ​ത്തി​നു​ശേ​ഷം 2017-ല്‍ ​ന​ട​ന്ന ഉ​പതി​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സു​നി​ല്‍ ജേ​ക്ക​ര്‍ 2 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയായിരുന്നു. 


ഈ ​മാ​സം 19-ന് ​അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ് ഇ​വി​ടെ തി​ര​ഞ്ഞെ​ടു​പ്പ്.