ഓണ്‍ലൈന്‍ പണമിടപാടുകളില്‍ ഐഎഫ്എസ് കോഡ് ശ്രദ്ധിക്കണം,അക്കൗണ്ട്‌ നമ്പറുകള്‍ മാറാതെ നോക്കുന്നത്ത് പോലെ തന്നെയാണ് ഐഎഫ്എസ് കോഡുകളും 
ശ്രദ്ധിക്കേണ്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓരോ ബാങ്കിനും ഓരോ ഐഎഫ്എസ് കോഡ്‌(ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ്)ആണ്,ഓണ്‍ലൈന്‍ പണമിടപാടുകളില്‍ ഐഎഫ്എസ് കോഡ്‌ നല്‍കുമ്പോള്‍ അത് മാറാതെ നോക്കണം,
പല ബാങ്കുകളും അക്കൗണ്ട്‌ നമ്പരും ഐഎഫ്എസ് കോഡും ഒത്തുനോക്കാറില്ല,


11 ഡിജിറ്റുള്ള അക്ഷരങ്ങളും അക്കങ്ങളും ചേര്‍ന്ന നമ്പരാണ് ഐഎഫ്എസ് കോഡ്‌,ബാങ്കുകളുടെ ഓരോ ബ്രാഞ്ചിനും വ്യത്യസ്ത കോഡ്‌ നമ്പരുകളാണ്.
ആദ്യത്തെ നാലക്ഷരം ബാങ്കിനെ പ്രതിനിധീകരിക്കുമ്പോള്‍ അഞ്ചാമത്തേത് '0'ആയിരിക്കും, അവസാന ആറക്കങ്ങള്‍ ബാങ്കിന്‍റെ ശാഖയെ പ്രതിനിധീകരിക്കും.


സാധാരണ ഗതിയില്‍ ഐഎഫ്എസ് കോഡ് തെറ്റാന്‍ സാധ്യതഉണ്ടാകാറില്ല, സാധാരണ ഗതിയില്‍ അക്കൗണ്ട്‌ നമ്പരും മറ്റ് വിവരങ്ങളും പരിശോധിച്ചാകും
പണമിടപാടുകള്‍ നടത്തുക,ഏതെങ്കിലും സാഹചര്യത്തില്‍ ഐഎഫ്എസ് കോഡ് മാറുകയാണെങ്കില്‍ അക്കാര്യം ബാങ്കില്‍ അറിയിക്കണം.


Also Read:ബാങ്ക് ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന;15% വര്‍ധന മൂന്ന് വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ


ബാങ്കിന്‍റെ കോഡ്‌ മാറിപ്പോയാല്‍ ഇത്തരം സാഹചര്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്,മറ്റൊരു സാഹചര്യം ബാങ്ക് മാറി കോഡ് ഉപയോഗിച്ച് 
പണമിടപാട് നടത്തുന്നതാണ്,അതിനുള്ള സാധ്യതയും വിരളമാണ്,ഇങ്ങനെ ഏതെങ്കിലും സാഹചര്യത്തില്‍ ഐഎഫ്എസ് കോഡ് മാറി 
മറ്റ് അക്കൗണ്ടിലേക്ക് പണം എത്തുകയാണെങ്കില്‍ ആ പണം തിരിച്ച് കിട്ടാന്‍ ബുദ്ധിമുട്ടാണ്,ഇക്കാര്യം ബാങ്ക് ശാഖയില്‍ എത്തി പരിശോധിക്കാന്‍ 
കഴിയും.സാധാരണ ഗതിയില്‍ ഐഎഫ്എസ് കോഡ് തെറ്റുന്നതിന് സാധ്യതയില്ല അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം.