ശ്രീനഗര്‍: യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും പാകിസ്ഥാനും ഇന്ത്യയ്ക്കും ഇടയിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന്  പാക്കിസ്ഥാന്‍ മാത്രമല്ല, നമ്മളും വെടിവെപ്പ് നടത്തുന്നുണ്ട്, ഇതില്‍ നിരവധിപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുന്നത്, ഈ സാഹചര്യം യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള ചൂണ്ടിക്കാട്ടി. 


അതേസമയം, യുദ്ധസമാനമായ സാഹചര്യം അടുത്തൊന്നും മാറില്ലെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ബിബിന്‍ റാവത്ത് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യന്‍ സേന പാക്ക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ തുടങ്ങിയ വെടിനിര്‍ത്തല്‍ ലംഘനം പാക്ക് സേന ഇപ്പോഴും തുടരുകയാണെന്നും, ഇന്ത്യ കനത്ത തിരിച്ചടി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.