Kolkata: നിയമസഭ തിരഞ്ഞെടുപ്പിന്  ദിവസങ്ങള്‍  മാത്രം ശേഷിക്കേ പശ്ചിമ ബംഗാളില്‍  BJPയും   തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള വാക് പോര് മുറുകുകയാണ്...  


COMMERCIAL BREAK
SCROLL TO CONTINUE READING

തുടക്കത്തില്‍ നടന്ന സര്‍വേ ഫലങ്ങള്‍ TMCയ്ക്ക് ഭരണതുടര്‍ച്ച പ്രചിക്കുന്നുണ്ട് എങ്കിലും  അധികാരം നഷ്ടപ്പെടുമെന്ന ഭയം നേതാക്കളുടെ ഉള്ളിലുണ്ട് എന്നുതന്നെയാണ് TMC നേതാക്കളുടെ പ്രസ്താവനകള്‍ തെളിയിക്കുന്നത്. 


കൊല്‍​ക്ക​ത്ത​യി​ല്‍ നടന്ന  വ​നി​താ​ദി​ന റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്ക​വെ  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കാനും  മ​മ​ത (Mamata Banerjee) മടിച്ചില്ല.  ഇന്ത്യാ രാജ്യത്തിന്   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  (PM Modi) പേരിടുന്ന കാലം വിദൂരമല്ല എന്നായിരുന്നു മമതയുടെ പരിഹാസം.  


"അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ്റ്റേ​ഡി​യ​ത്തി​ന് മോ​ദി​യു​ടെ പേ​ര് ന​ല്‍​കി, കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ സ്വ​ന്തം ചി​ത്രം വെ​ച്ചു. ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് ഐ​എ​സ്‌ആ​ര്‍​ഒ വ​ഴി സ്വ​ന്തം ചി​ത്ര​വും അ​യ​ച്ചു​ക​ഴി​ഞ്ഞു. ഇ​നി രാ​ജ്യ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ടു​ന്ന ദി​വ​സ​മാ​ണ് വ​രാ​നി​രി​ക്കു​ന്ന​ത്',  മ​മ​ത പ​റ​ഞ്ഞു.


തൃണമൂല്‍ സര്‍ക്കാറിനെതിരെ മോദി പച്ചക്കള്ളവും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുകയാണെന്നും മമത ആരോപിച്ചു. 


ബംഗാളിലെ 294 മണ്ഡലങ്ങളിലും ദീദിയും BJPയും തമ്മിലുള്ള പോരാട്ടമാണ് നടക്കാന്‍ പോകുന്നതെന്നും കൊല്‍ക്കത്തയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മമത പറഞ്ഞു. അമിത് ഷായും മോദിയും നുണ പറയാനാണ് ബംഗാളിലെത്തുന്നത്, പ്രധാനമന്ത്രി പദത്തെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍, പ്രധാനമന്ത്രി ഇങ്ങനെ നുണ പറയുന്നത് ആശ്ചര്യമാണ്, മമത പറഞ്ഞു. 


ബംഗാളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് മോദി പറഞ്ഞത്. എന്നിട്ടാണോ ഇവിടെ രാത്രി 12 മണിക്കും പുലര്‍ച്ചെ നാല് മണിക്കും  സ്ത്രീകള്‍ ഇറങ്ങിനടക്കുന്നതും തൊഴിലെടുക്കുന്നതും. BJP ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്താണ് അവസ്ഥയെന്ന് നോക്കൂ. മോദിയുടെ ഗുജറാത്തില്‍ എന്താണ് അവസ്ഥ?  മമത ചോദിച്ചു.


കഴിഞ്ഞ  ദിവസം  കൊല്‍ക്കത്തയില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ ലക്ഷക്കണക്കിന്‌ ആളുകളാണ് പങ്കെടുത്തത്.   കൂടാതെ,  BJP സംസ്ഥാനത്ത് നടത്തുന്ന പഴുതറ്റ  പ്രചരണം TMC നേതാക്കളുടെ ഉറക്കം കെടുത്തുന്നു എന്നത് വാസ്തവമാണ്.  പശ്ചിമ ബംഗാളില്‍  അധികാരം നേടുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് BJPയുടെ ഓരോ നീക്കങ്ങളും.  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാന മന്ത്രി  നരേന്ദ്ര മോദി, BJP ദേശീയ അദ്ധ്യക്ഷന്‍   ജെ പി നദ്ദ തുടങ്ങിയവരാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്   പ്രചരണത്തിന്   മേല്‍നോട്ടം വഹിക്കുന്നത്.


സംസ്ഥാനത്ത് BJP ശക്തിയാര്‍ജ്ജിച്ചതോടെ  TMC യില്‍ന്നിന്നും ബിജെപിയിലെയ്ക്കുള്ള ഒഴുക്ക് തുടരുകയാണ്. ഒരുകാലത്ത് മമതയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്ന  സുവേന്ദു അധികാരി പാര്‍ട്ടി വിട്ടത് തൃണമൂലിന് പറ്റിയ ഏറ്റവും വലിയ  തിരിച്ചടിയായിരുന്നു. സുവേന്ദുവിനൊപ്പം തൃണമൂലില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നുമുള്ള  നിരവധി  നേതാക്കളാണ് ഇതിനോടകം ബിജെപിയില്‍ ചേര്‍ന്നത്. 


Also read: അഭിനന്ദനങ്ങള്‍! വിജയ൦ കേജരിവാളിനുള്ള അംഗീകാരം -മമത


അതേസമയം ബംഗാളില്‍ തിരഞ്ഞെടുപ്പ്  പ്രചാരണം കൂടുതല്‍  ശക്തമാക്കിയിരിക്കുകയാണ് BJP. മുഖ്യ എതിരാളിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പഴുതടച്ച  പ്രചാരണമാണ് ദേശീയ നേതാക്കളെ മുന്‍ നിര്‍ത്തി ബിജെപി  സംസ്ഥാന  നേതൃത്വം കാഴ്ചവെയ്ക്കുന്നത്. 


അതേസമയം, തൃണമൂല്‍ വിട്ട് BJPയിലെത്തിയ  സുവേന്ദു അധികാരിയുടെ സിറ്റി൦ഗ് സീറ്റായ നന്ദിഗ്രാമിലാണ് മമത ഇക്കുറി മത്സരിക്കുന്നത്. ഭവാനിപൂരിലെ സിറ്റി൦ഗ്  സീറ്റ് ഒഴിവാക്കിയാണ് മമത  സുവേന്ദുവിനെ നേരിടാന്‍  നന്ദിഗ്രാമിലെത്തുന്നത്.  


Also read: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ മമത ബാനര്‍ജിയുടെ നായ്ക്കള്‍!


നന്ദിഗ്രാമില്‍ മമതയെ 50,000 വോട്ടിന് പരാജയപ്പെടുത്തുമെന്നും ഇല്ലെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നുമാണ് സുവേന്ദുവിന്‍റെ  വെല്ലുവിളി...   എന്തായാലും  ദേശീയ  ശ്രദ്ധ നേടുകയാണ്‌ പശ്ചിമ  ബംഗാള്‍ തിരഞ്ഞെടുപ്പ്.... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.