പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ മമത ബാനര്‍ജിയുടെ നായ്ക്കള്‍!

പൗരത്വ ഭേദഗതി നിയമം എന്താണെന്ന് അറിയാന്‍ ശ്രമിക്കാതെ രാജ്യ വ്യാപകമായി പ്രതിഷേധിക്കുന്ന പ്രമുഖര്‍ മമത ബാനര്‍ജിയുടെ നായ്ക്കള്‍ ആണെന്ന് ബിജെപി എംപി സൗമിത്രാ ഖാന്‍.

Sheeba George | Updated: Jan 20, 2020, 05:50 PM IST
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ മമത ബാനര്‍ജിയുടെ നായ്ക്കള്‍!

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം എന്താണെന്ന് അറിയാന്‍ ശ്രമിക്കാതെ രാജ്യ വ്യാപകമായി പ്രതിഷേധിക്കുന്ന പ്രമുഖര്‍ മമത ബാനര്‍ജിയുടെ നായ്ക്കള്‍ ആണെന്ന് ബിജെപി എംപി സൗമിത്രാ ഖാന്‍.

രാജ്യത്ത് ബോംബ് സ്ഫോടനങ്ങളും കൂട്ട ബലാത്സംഗങ്ങളും നടക്കുമ്പോള്‍ ഇവര്‍ നിശബ്ദരായി ഇരിക്കുന്നുവെന്നും സൗമിത്രാ ഖാന്‍ പറഞ്ഞു. സംസ്ഥാനത്തെ അഭിനേതാക്കളും സംവിധായകരും സംഗീതജ്ഞരും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ അണിനിരന്നതാണ് സൗമിത്രാ ഖാനെ പ്രകോപിപ്പിച്ചത്. 

2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പാണ് സൗമിത്രാ ഖാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച്‌ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ ബിഷ്ണാപൂരില്‍ നിന്നുള്ള എംപിയാണ് സൗമിത്രാ ഖാന്‍. ഹിന്ദുവായ സൗമിത്രാ ഖാന്‍, ബിജെപിയുടെ ഏക "മുസ്ലീം എംപി" എന്നപേരില്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. 

നേരത്തെ മമത ബാനര്‍ജിയെ പിശാചെന്ന് വിളിച്ച സൗമിത്രാ ഖാന്‍റെ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മില്‍ തല്ലിക്കാനാണ് മമത ശ്രമിക്കുന്നതെന്നായിരുന്നു സൗമിത്രയുടെ ആരോപണം. 

മമതാ ബാനര്‍ജി ഒരു പിശാചായി മാറിയിരിക്കുന്നു. അവര്‍ ബിജെപി പ്രവര്‍ത്തകരുടെ രക്തം കുടിക്കാന്‍ തയ്യാറായിരിക്കുകയാണ്. അവരും പാര്‍ട്ടിയും ആളുകളോട് ഹിന്ദു മുസ്ലീം സ്വത്വത്തിന്‍റെ പേരില്‍ പരസ്പരം പോരടിക്കാനാണ് അവശ്യപ്പെടുന്നത്, സൗമിത്ര പറഞ്ഞിരുന്നു.