ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ വിജയം നേടിയ അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
കെജ്‌രിവാളിനെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടാണ് മമത ബാനര്‍ജി അഭിനന്ദനം അറിയിച്ചത്. മോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും വികസനം മാത്രമാണ് വിജയിക്കുകയെന്നും മമത മാധ്യമങ്ങളോട് പറഞ്ഞു.
ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടന്ന 70 സീറ്റില്‍ 62 എണ്ണത്തില്‍ മുന്നിട്ട്നില്‍ക്കുകയാണ് ആംആദ്മി പാര്‍ട്ടി. കഴിഞ്ഞ തവണ നേടിയതിനെക്കാള്‍ സീറ്റ് കുറവാണെങ്കിലും വിജയത്തിന്‍റെ മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല.
13 സീറ്റില്‍ ബിജെപി ലീഡ് നേടിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും മൂന്ന്‍ സീറ്റുകൊണ്ട് ബിജെപിയ്ക്ക് തൃപ്തിപ്പെടെണ്ടി വന്നിരുന്നു. ഒരു മാസത്തെ ശക്തമായ പ്രചാരണത്തിനൊടുവില്‍ ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി വിധിയെഴുതിയത്.