ന്യുഡൽഹി: കൊറോണ പ്രതിരോധത്തിനായി നൂതന സാങ്കേതികവിദ്യയുമായി ഇന്ത്യന്‍ നാവികസേന രംഗത്ത്.  നാവികസേനയുടെ ഈ സംവിധാനം ഓക്സിജന്‍ ക്ഷാമം പരിഹരിക്കാൻ സഹായിക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഓക്സിജന്‍റെ പുനരുപയോഗം സാധ്യമാക്കുന്ന ഓക്സിജന്‍ റീസൈക്ലിംഗ് സിസ്റ്റമാണ് (Oxygen Recycling System) നാവിക സേന പരീക്ഷിച്ച് വിജയിച്ചിരിക്കുന്നത്. ഇതിന് ഇപ്പോഴുള്ള ഓക്സിജന്‍ ക്ഷാമം കുറയ്ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.  


Also Read: Covid19: ആൻറിജൻ പരിശോധന ഇനി വീട്ടിൽ നടത്താം,റാപ്പിഡ് കിറ്റുകൾക്ക് ഐ.സി.എം.ആറിൻറെ അനുമതി.


നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ പരിശീലനകേന്ദ്രവുമായി ബന്ധപ്പെട്ട ഓക്സിജന്‍ സംവിധാനത്തില്‍ നടത്തിയ പരീക്ഷണമാണ് ഫലപ്രദമായത് ഇത് ആശുപത്രികളില്‍ ഉപയോഗിക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്.  മാത്രമല്ല നാവികസേന ഈ പുതിയ കണ്ടുപിടുത്തത്തിന് പേറ്റന്‍റും സ്വന്തമാക്കിയിട്ടുണ്ട്.  


ഈ സംവിധാനം വികസിപ്പിച്ചത് ലെഫ്. കമാന്‍റര്‍ മായങ്ക് ശര്‍മ്മയാണ്.   കഴിഞ്ഞ മാര്‍ച്ച് മാസം ആറാം തിയതി അന്തര്‍വാഹിനി പ്രദര്‍ശനപരിപാടിയില്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ ഈ സംവിധാനവും അവതരിപ്പിച്ചിരുന്നതായി മായങ്ക് ശര്‍മ്മ പറഞ്ഞു. 


Also Read: അപകട സ്ഥലങ്ങളില്‍ ഒത്തുകൂടിയാല്‍ 1000 ദിര്‍ഹം പിഴ: Abu Dhabi Police


മാത്രമല്ല ഈ സംവിധാനം ചെറിയ ഓക്സിജന്‍ സിലിണ്ടറുകളില്‍ ഘടിപ്പിച്ചാല്‍ പര്‍വ്വതാരോഹകര്‍ക്കും ഹിമാലയന്‍ നിരകളിലെ സൈനികര്‍ക്കും ഇരട്ടിപ്രയോജനം ഉണ്ടാകുമെന്നും നാവികസേന ഉറപ്പുനല്‍കിയിട്ടുണ്ട്. 


മുങ്ങല്‍ വിദഗ്ധര്‍ ആഴക്കടലില്‍ അടിയന്തിര സഹചര്യത്തില്‍ ഉപയോഗിക്കുന്ന സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് കൊറോണ പ്രതിരോധത്തിനായുള്ള നൂതന വിദ്യ നാവിക സേന വികസിപ്പിച്ചത്. 


https://bit.ly/3b0IeqA