Indore the cleanest City in India: ഏറ്റവും വൃത്തിയുള്ള നഗരമായ ഇന്‍ഡോറിന് ആദ്യത്തെ വാട്ടര്‍ പ്ലസ് സിറ്റിയെന്ന ഖ്യാതി കൂടി
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യതിയ്ക്ക് പിന്നാലെ മറ്റൊന്നു കൂടി കൈവശപ്പെടുത്തി ഇന്‍ഡോര്‍ (Indor). ആദ്യത്തെ `വാട്ടര്‍ പ്ലസ്` സിറ്റിയെന്ന ബഹുമതിയാണ് ഇപ്പോള്‍ ഇന്‍ഡോര്‍ നേടിയത്.
Indore, Madhya Prradesh: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യതിയ്ക്ക് പിന്നാലെ മറ്റൊന്നു കൂടി കൈവശപ്പെടുത്തി ഇന്‍ഡോര്‍ (Indor). ആദ്യത്തെ 'വാട്ടര്‍ പ്ലസ്' സിറ്റിയെന്ന ബഹുമതിയാണ് ഇപ്പോള്‍ ഇന്‍ഡോര്‍ നേടിയത്.
മധ്യ പ്രദേശ് മുഖ്യമന്ത്രി (Madhya Pradesh Chief Minister) ശിവരാജ് സിംഗ് ചൗഹാൻ (Shivraj Singh Chouhan) ആണ് ഈ വിവരം ബുധനാഴ്ച അറിയിച്ചത്. സ്വച്ഛ് സർവേക്ഷൻ 2021 (Swachh Survekshan 2021) പ്രകാരം രാജ്യത്തെ ആദ്യത്തെ 'വാട്ടർ പ്ലസ്' നഗരമായി രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇൻഡോറിനെ പ്രഖ്യാപിച്ചിരിയ്ക്കുന്നു, മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വാണിജ്യ തലസ്ഥാനമായ ഇന്‍ഡോര്‍ മറ്റ് നഗരങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"സ്വച്ഛ് ഭാരത് മിഷന് (Swachh Bharat Mission) കീഴിലുള്ള സ്വച്ഛ് സര്‍വേക്ഷണ്‍ 2021 പദ്ധതി പ്രകാരം രാജ്യത്തെ ആദ്യത്തെ വാട്ടര്‍ പ്ലസ് (Water+ certified city) നഗരമായി ഇന്‍ഡോറിനെ തിരഞ്ഞെടുത്തതില്‍ അവിടത്തെ പൗരന്മാരെ അഭിനന്ദിക്കുന്നു. വൃത്തിയുടെ കാര്യത്തില്‍ ഇന്‍ഡോര്‍ രാജ്യത്തെ എല്ലാ നഗരങ്ങള്‍ക്കും മാതൃകയാണ്. ഇത് സംസ്ഥാനത്തിന്‍റെ ഖ്യാതിക്ക് മാറ്റുകൂട്ടട്ടെ", മുഖ്യമന്ത്രി ചൗഹാന്‍ ട്വീറ്ററില്‍ കുറിച്ചു.
സ്വച്ഛ് ഭാരത് മിഷ ന്‍റെ ഭാഗമായി ഇന്ത്യയിലെ നഗരങ്ങളിലെ വൃത്തി, ശുചിത്വം, പൊതുശുചിത്വ നിലവാരം എന്നിവ മാനദണ്ഡമാക്കി വര്‍ഷം തോറും നടത്തി വരുന്ന സര്‍വേയാണ് സ്വച്ഛ് സര്‍വേക്ഷണ്‍ (Swachh Survekshan).
സ്വച്ഛ് സര്‍വേക്ഷണ്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി 1746 പൊതു ഓടകള്‍ , 5,624 സ്വകാര്യ ഓവുചാലുകള്‍ എന്നിവയുടെ ജലനിര്‍ഗമനം ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ശരിയാക്കുകയും വെള്ളത്തിന്‍റെ ഒഴുക്ക് ക്രമീകരിക്കുകയും ചെയ്തു. നഗരത്തിലെ പ്രധാന നദികളായ കാന്‍, സരസ്വതി എന്നിവയെ അഴുക്കുചാലുകളില്‍ നിന്നും മുക്തമാക്കിയെന്നും ഇന്‍ഡോര്‍ കലക്ടര്‍ മനീഷ് സിംഗ് അറിയിച്ചു.
നഗരത്തിലെ ജല മലിനീകരണം നിയന്ത്രിക്കുന്നതിനായി നിരവധി പദ്ധതികളാണ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഏറ്റെടുത്ത് നടപ്പാക്കിയത്. നഗരത്തില്‍ ഏഴ് അഴുക്കുചാല്‍ സംസ്ക്കരണ പ്ലാന്‍റുകള്‍ സ്ഥാപിച്ചു. ഇതില്‍ നിന്നും ലഭിക്കുന്ന 110 മില്യണ്‍ ലിറ്റര്‍ ജലം നഗരത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും ഇന്‍ഡോര്‍ സിവിക് കമ്മീഷണര്‍ പ്രതിഭ പാട്ടീല്‍ അറിയിച്ചു.
വാട്ടര്‍ പ്ലസ് പ്രോട്ടോക്കള്‍ അനുസരിച്ച് 147 പ്രത്യേക മൂത്രപ്പുരകള്‍ സ്ഥാപിച്ചു. ഇതിനുപുറമെ നഗരത്തിലെ കുളങ്ങളും കിണറുകളും അടക്കമുള്ള ജലാശയങ്ങള്‍ മുഴുവന്‍ ഉപയോഗ യോഗ്യമാക്കി, അവര്‍ പറഞ്ഞു.
വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ'യെന്ന സന്ദേശവുമായി ഭാരത സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ‘സ്വച്ഛ്ഭാരത് മിഷൻ". ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഇന്‍ഡോര്‍ ആണെങ്കില്‍ രണ്ടാം സ്ഥാനത്ത് ഭോപ്പാല്‍ ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...