Lockdown ഇടയിൽ കല്യാണം നടത്തിയവർക്ക് Marriage Certificate നൽകില്ലെന്ന് Madhya Pradesh സർക്കാർ

കോവിഡ് നിയന്ത്രണങ്ങൾ ഭേദിച്ച് ഉത്തുകൂടുലകൾ വിലക്കിയിരുന്ന സംസ്ഥാനത്ത് രഹസ്യമായി പോലും കല്യാണം നടത്തിയവർക്ക് പോലും Marriage Certificate നൽകേണ്ടയെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ കർശനമായ തീരുമാനം.

Written by - Zee Malayalam News Desk | Last Updated : May 27, 2021, 09:11 PM IST
  • കോവിഡ് അതിരൂക്ഷമായ മധ്യപ്രദേശിൽ മെയ് ആദ്യ വാരം ഒരു മാസത്തേക്ക് സർക്കാർ കല്യാണം തുടങ്ങി ഒത്തുചേരലുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
  • എന്നാൽ സംസ്ഥാനത്ത് ഏകദേശ 130 കല്യാണങ്ങളാണ് രഹസ്യമായി ഈ കാലയളവിൽ നടത്തിയതെന്ന് മധ്യപ്രദേശിലെ പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
  • സംസ്ഥാനത്തെ എല്ലാ വിവാഹ രജിസ്ട്രേഷൻ ഓഫിസിലേക്ക് ജില്ല മജിസ്ട്രേറ്റുമാർ ഈ നിർദേശം കൈമാറുകയും ചെയ്തു.
  • അവർക്ക് വിവാഹ സർട്ടിഫിക്കേറ്റ് നൽകരുതെന്നും തുടർന്ന് ശിക്ഷ നടപടികൾക്കും അവരെ വിധേയരാക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
Lockdown ഇടയിൽ കല്യാണം നടത്തിയവർക്ക് Marriage Certificate നൽകില്ലെന്ന് Madhya Pradesh സർക്കാർ

New Delhi : മധ്യപ്രദേശിൽ (Madhya Pradesh) മെയ് മാസത്തിൽ കല്യാണം നടത്തിയ ആർക്കും വിവാഹ സർട്ടിഫിക്കേറ്റ് നൽകേണ്ട എന്ന് ശിവരാജ് സിങ് ചൗഹാന്‍ സർക്കാർ (Shivraj Singh Chouhan Government). കോവിഡ് നിയന്ത്രണങ്ങൾ ഭേദിച്ച് ഉത്തുകൂടുലകൾ വിലക്കിയിരുന്ന സംസ്ഥാനത്ത് രഹസ്യമായി പോലും കല്യാണം നടത്തിയവർക്ക് പോലും വിവാഹ സർട്ടിഫിക്കേറ്റ് (Marriage Certificate) നൽകേണ്ടയെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ കർശനമായ തീരുമാനം.

കോവിഡ് അതിരൂക്ഷമായ മധ്യപ്രദേശിൽ മെയ് ആദ്യ വാരം ഒരു മാസത്തേക്ക് സർക്കാർ കല്യാണം തുടങ്ങി ഒത്തുചേരലുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ സംസ്ഥാനത്ത് ഏകദേശ 130 കല്യാണങ്ങളാണ് രഹസ്യമായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഈ കാലയളവിൽ നടത്തിയതെന്ന് മധ്യപ്രദേശിലെ പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ALSO READ : Vaccine Wastage: ഏറ്റവും കൂടുതൽ വാക്‌സിൻ പാഴാക്കുന്നത് Jharkhand ഉം Chhattisgarh ഉം; മൂന്ന് ഡോസിൽ 1 ഡോസ് വീതം പാഴാക്കുന്നുവെന്ന് കേന്ദ്രം

സംസ്ഥാനത്തെ എല്ലാ വിവാഹ രജിസ്ട്രേഷൻ ഓഫിസിലേക്ക് ജില്ല മജിസ്ട്രേറ്റുമാർ ഈ നിർദേശം കൈമാറുകയും ചെയ്തു. അവർക്ക് വിവാഹ സർട്ടിഫിക്കേറ്റ് നൽകരുതെന്നും തുടർന്നുള്ള ശിക്ഷ നടപടികൾക്കും അവരെ വിധേയരാക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

ALSO READ : ബാബാ രാംദേവിനെതിരെ ഐഎംഎ; 1000 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചു

ഇത് കൂടാതെ ഈ കാലയളവിൽ വിവാഹം ചെയ്തവർക്കെതിരെ സെക്ഷൻ 188 പ്രകാരം ശിക്ഷ നടപടികൾ സ്വീകരിക്കാനും ജില്ല മജിസ്ട്രറ്റുമാർ നിർദേശം നിൽകി. ഇനി അഥവാ വിവാഹ രജിസ്ട്രേഷൻ നടത്തി ഉദ്യോഗസ്ഥർക്കെതിരെ സെക്ഷൻ 188 പ്രകാരം നടപടിയെടുക്കുമെന്ന് ഡിഎമ്മിന്റെ നിർദേശത്തിൽ പറയുന്നു.

ALSO READ : Shocking!! Covid Vaccine നല്‍കിയതില്‍ ഗുരുതര വീഴ്ച, 20 പേര്‍ക്ക് വാക്‌സിന്‍ മാറി കുത്തിവെച്ചു

അതേസമയം മധ്യപ്രദേശിൽ കോവിഡ് നിയന്ത്രണത്തിനായ വിവാഹം തുടങ്ങിയ ഒത്തുചേരലുകൾ നിരോധിച്ചതിന് തുടർന്ന് നിരവധി പേരാണ് അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശിൽ പോയി വിവാഹിതരായത്. എന്നാൽ ഇവർക്കെതിരെ നടപടിയൊന്നും ഉത്തരവിൽ പറയുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News