ഇന്‍ഡോര്‍ ഏറ്റവും വൃത്തിയുള്ള നഗരം, എല്ലാറ്റിനും മുന്നിലെങ്കിലും വൃത്തിയുടെ കാര്യത്തില്‍ കേരളം പിന്നില്‍...!!

  സാക്ഷരത, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, ആതുരസേവനം തുടങ്ങി എല്ലാ  മേഘലകളിലും കേരളം മുന്നിലാണ്, എന്നാല്‍ വൃത്തിയുടെ കാര്യത്തില്‍ സംസ്ഥാനം പിന്നലെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു....

Last Updated : Aug 21, 2020, 04:09 PM IST
  • രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അവാര്‍ഡ് ഇത്തവണയും ഇന്‍ഡോര്‍ നേടി
  • തുടര്‍ച്ചയായി നാലാം തവണയാണ് ഇന്‍ഡോര്‍ ഈ പുരസ്‌കാര൦ നേടുന്നത്
  • ബീഹാറിന്‍റെ തലസ്ഥാനമായ പറ്റ്നയാണ് രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ നഗര൦ ...!!
ഇന്‍ഡോര്‍ ഏറ്റവും വൃത്തിയുള്ള നഗരം, എല്ലാറ്റിനും മുന്നിലെങ്കിലും വൃത്തിയുടെ കാര്യത്തില്‍ കേരളം പിന്നില്‍...!!

ന്യൂഡല്‍ഹി:  സാക്ഷരത, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, ആതുരസേവനം തുടങ്ങി എല്ലാ  മേഘലകളിലും കേരളം മുന്നിലാണ്, എന്നാല്‍ വൃത്തിയുടെ കാര്യത്തില്‍ സംസ്ഥാനം പിന്നലെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു....

 
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അവാര്‍ഡ് ഇത്തവണയും ഇന്‍ഡോറിന്  ലഭിച്ചു. തുടര്‍ച്ചയായി നാലാം തവണയാണ് ഇന്‍ഡോര്‍ ഈ പുരസ്‌കാര൦ നേടുന്നത്.

കേന്ദ്ര ഭവന, നഗര കാര്യ മന്ത്രാലയത്തിന്‍റെ  വാര്‍ഷിക നഗര ശുചിത്വ  സര്‍വ്വേയായ- 'സ്വച്ച്‌ സര്‍വേക്ഷന്‍ 2020' യുടെ ഭാഗമായാണ്  പുതിയ പട്ടിക പുറത്തു വിട്ടത്. 

സര്‍വ്വേ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ  ഏറ്റവും വൃത്തിയുള്ള നഗരം ഇന്‍ഡോര്‍ ആണ്.  സൂററ്റ്( ഗുജറാത്ത്), നവി മുംബൈ (മഹാരാഷ്ട്ര) നഗരങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.  ഒരു ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിലാണ് ഈ നഗരങ്ങള്‍ മുന്നില്‍ എത്തിയത്.

നൂറിലധികം നഗര തദ്ദേശ സ്ഥാപനങ്ങള്‍ ഉള്ള വിഭാഗത്തില്‍ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി ചത്തീസ്ഗഡ് തിരഞ്ഞെടുക്കപ്പെട്ടു. നൂറില്‍ താഴെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്ള സംസ്ഥാനങ്ങളുടെ ഭാഗത്തില്‍ ജാര്‍ഖണ്ഡ് അവാര്‍ഡ് സ്വന്തമാക്കി. 

ബീഹാറിന്‍റെ  തലസ്ഥാനമായ പറ്റ്നയാണ്  രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ  നഗര൦ ...!! 
 
'സ്വച്ച്‌ സര്‍വേക്ഷന്‍ 2020'യുടെ  വിവിധ വിഭാഗങ്ങളിലായുള്ള അവാര്‍ഡുകള്‍ സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി വിതരണം ചെയ്തു. 
ആകെ 129 പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം 'സ്വച്ച്‌ മഹോത്സവ്' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

ശുചിത്വ ഭാരത നഗര ദൗത്യത്തിന്‍റെ  നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും നഗരങ്ങളിലെസമ്പൂര്‍ണ്ണ ശുചിത്വം ഉറപ്പു വരുത്തുക എന്ന സമഗ്ര ലക്ഷ്യം കൈവരിക്കുന്നതിനും സ്വച്ഛ് സര്‍വേക്ഷന്‍ സഹായിക്കുമെന്ന് അവാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട് ഹര്‍ദീപ് സിംഗ് പുരി അഭിപ്രായപ്പെട്ടു. 

ആരോഗ്യം, ശാക്തീകരണം, പുരോഗതി, സ്വയംപര്യാപ്തത എന്നിവയെല്ലാം ചേര്‍ന്ന നവ ഇന്ത്യയിലേക്കുള്ള പാതയിലാണ് നാം എന്ന് സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.

4242 നഗരങ്ങള്‍, 62 കന്റോണ്മെന്റ് ബോര്‍ഡ്, 97 ഗംഗാതീര നഗരങ്ങള്‍, 1.87 കോടി പൗരന്മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സ്വച്ഛ്സര്‍വേക്ഷന്‍ 2020 സര്‍വ്വേ നടത്തിയത് എന്ന് മന്ത്രാലയം സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്ര പറഞ്ഞു. 28 ദിവസം കൊണ്ട് 58,000 ഭവന പ്രദേശങ്ങളും ഇരുപതിനായിരം വാണിജ്യ പ്രദേശവും ഉള്‍പ്പെടെ 64000 വാര്‍ഡുകള്‍ സര്‍വ്വേ സംഘം സന്ദര്‍ശിച്ചതായി അദ്ദേഹം വ്യക്തമാക്കി.

വിസര്‍ജ്യ മാലിന്യങ്ങളുടെ സുരക്ഷിതമായ നിര്‍മ്മാര്‍ജ്ജനം, വീടുകളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും മലിനജല നിര്‍മ്മാര്‍ജ്ജനം, എന്നിവയാണ് ശുചിത്വ ഭാരത നഗര ദൗത്യത്തിന്‍റെ   അടുത്ത ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെ പരിഷ്‌കരണം, മലിനജല നിര്‍മ്മാര്‍ജ്ജനം എന്നിവയ്ക്ക് ശുചിത്വ സര്‍വേക്ഷന്‍ 2021ല്‍ ഊന്നല്‍ നല്‍കും.

അതേസമയം, കേരളത്തിലെ നഗരങ്ങള്‍ വൃത്തിയുടെ കാര്യത്തില്‍ വളരെ പിന്നിലാണ് എന്നത്  ആശങ്കയുളവാക്കുന്ന വസ്തുതയാണ്.സര്‍വ്വേ അനുസരിച്ച് കേരളാത്തില്‍ നിന്നും ഒന്നാമതെത്തിയത് ആലപ്പുഴയാണ്.  152 -ാം സ്ഥാനം മാത്രമാണ് ആലപ്പുഴയക്ക് ലഭിച്ചത്. തിരുവനന്തപുരമാണ് രണ്ടാമത്. ഒരു കാലത്ത് രാജ്യത്തെ മികച്ച ശുചിത്വ നഗരമായിരുന്ന തിരുവനന്തപുരം ഇത്തവണ 304 -ാം സ്ഥാനത്താണ്.  പാലക്കാട് (335), കൊല്ലം (352) കോട്ടയം (355) കോഴിക്കോട് (361)തൃശ്ശൂര്‍(366), കൊച്ചി (372) എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളുടെ റാങ്ക്....

 

Trending News