മുംബൈ: International Women's Day ആയ ഇന്ന് എയര്‍ ഇന്ത്യയുടെ 50 വിമാനങ്ങള്‍ വനിതകള്‍ നിയന്ത്രിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ ആകാശയാത്ര വനിതകളോടോപ്പമായിരിക്കുമെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.  വനിതാദിനമായ ഇന്ന് എട്ട് ലോകരാഷ്ട്രങ്ങളിലടക്കമുള്ള അന്‍പതിലേറെ സര്‍വീസുകളിലെ മുഴുവന്‍ വിമാനങ്ങളിലും എയര്‍ ഇന്ത്യയെയാണ് നിയോഗിച്ചിരിക്കുന്നത്.


Also read: International Women's Day: മോദിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇന്ന് സ്ത്രീകള്‍ക്ക്!


ഏറ്റവും മികച്ച ക്രൂവാണ് എയര്‍ഇന്ത്യക്കായി പ്രവര്‍ത്തിക്കുന്ന വനിതാനിരയെന്ന് എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ വിഭാഗം അറിയിച്ചു. ഇന്ന് 44 പ്രാദേശികവും 8 എണ്ണം അന്താരാഷ്ട്ര സര്‍വീസുകളുമാണ് ഇന്ത്യ നടത്തുന്നത്. 


എല്ലാ വിമാനങ്ങളിലും പൈലറ്റുമാരും ക്യാബിന്‍ക്രൂവുമൊക്കെ ഇന്ന് വനിതകള്‍ മാത്രമായിരിക്കുമെന്ന് എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തിരുന്നു. 


കൂടാതെ ഇന്നത്തെ അന്താരാഷ്ട്ര സര്‍വീസില്‍ പറന്നുയരുന്ന ഒരു വിമാനം ഡല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോവരെയുള്ളതാണ്. ഈ സുപ്രധാന ചുമതലയില്‍ വനിതകളെ മാത്രം ഉപയോഗിക്കുന്ന ഏക വിമാന കമ്പനി തങ്ങളുടെതാണെന്നും എയര്‍ ഇന്ത്യ അവകാശപ്പെടുന്നു.