ന്യൂഡല്‍ഹി: അന്താരാഷ്ട്രതലത്തില്‍ ഇന്ന് വനിതാ ദിനം ആഘോഷിക്കുകയാണ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ സ്ത്രീകള്‍ക്കായി തുറന്നുകൊടുത്തു.
ജീവിതത്തിലൂടെയും പ്രവൃത്തിയിലൂടെയും പ്രചോദനമായ സ്ത്രീകള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് തുറന്നുനല്‍കുമെന്ന് നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള വനിതകളെ സംബന്ധിച്ചവിവരങ്ങള്‍ നല്കാന് ട്വിറ്റര്‍ ഫോളോവേഴ്സിനോട് മോദി അഭ്യര്‍ത്ഥിക്കുകയായിരുന്നു.
#SheInspiresUs എന്ന ഹാഷ് ടാഗില്‍ കോടിക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിക്കുന്ന സ്ത്രീകളുടെ ജീവിതകഥകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യണമെന്നാണ് മോദി പറഞ്ഞിരുന്നത്. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് പ്രധാനമന്ത്രിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ അവസരം ലഭിച്ചിരിക്കുന്നത്.
Read also: അന്താരാഷ്ട്ര വനിതാദിനത്തില്‍ പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സ്ത്രീകള്‍ക്ക്...!!
കൂടാതെ, മൈ ഗവണ്മെന്റ് ഇന്ത്യ എന്ന ഔദ്യോഗിക അക്കൗണ്ടിലൂടെ വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച നൂറ് കണക്കിന് സ്ത്രീകളെ അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ലോകനേതാക്കളിലൊരാളാണ് നരേന്ദ്ര മോദി. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങളിലാണ് മോദിക്ക് അക്കൗണ്ടുള്ളത്.
ഫെയ്സ്ബുക്കില്‍ നാലരക്കോടി ആളുകളാണ് മോദിയെ പിന്തുടരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ലോകനേതാവാണ് നരേന്ദ്ര മോദി. ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന മൂന്നാമത്തെ നേതാവും. ഡോണള്‍ഡ് ട്രംപ്, ബറാക് ഒബാമ എന്നിവരാണ് നരേന്ദ്ര മോദിക്ക് മുന്നിലുള്ളത്.
Read Also: വനിതാദിനം ഓര്‍മ്മപ്പെടുത്തുന്നത്!
കൂടാതെ, നരേന്ദ്ര മോദി ഇന്ന് നാരീശക്തി പുരസ്കാര ജേതാക്കളുമായി ആശയവിനിമയം നടത്തും. ഞായറാഴ്ച രാവിലെയാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നത്. രാഷ്ട്രപാതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാ൦നാഥ് കോവിന്ദ് പുരസ്കാരങ്ങള്‍ സമ്മാനിക്കും.
ഇതിന് ശേഷമാകും പ്രധാനമന്ത്രിയുടെ സംവാദ പരിപാടി. കേരളത്തില്‍ നിന്നും രണ്ട് പേരാണ് പുരസ്കാരത്തിന് അര്ഹാരായിരിക്കുന്നത്. കൊല്ലം സ്വദേശിനി ഭാഗീരഥി അമ്മയും ആലപ്പുഴ സ്വദേശിനി കാര്ത്യായനിയമ്മയുമാണ് പുരസ്കാര അര്‍ഹര്‍.