International Yoga Day 2021: ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം, Prime Minister Narendra Modi അഭിസംബോധന ചെയ്യും
ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് രാജ്യം... കോവിഡ് രണ്ടാം തരംഗത്തിന്‍റെ ഭീഷണി പൂര്‍ണമായും വിട്ടുമാറാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക.
New Delhi: ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് രാജ്യം... കോവിഡ് രണ്ടാം തരംഗത്തിന്‍റെ ഭീഷണി പൂര്‍ണമായും വിട്ടുമാറാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക.
ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തില്‍ വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിയ്ക്കുന്നത്. യോഗദിനവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) അഭിസംബോധന ചെയ്യും. രാവിലെ 6.30 നാണ് പരിപാടി.
ഈ വിവരം പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി യോഗ പരിശീലിക്കുന്ന 'യോഗ സ്വാസ്ഥ്യത്തിന് ' (Yoga For Wellness) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയമെന്ന് പ്രധാനമന്ത്രി കുറിച്ചു.
മൊറാര്‍ജി ദേശായ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയുടെ നേതൃത്വത്തില്‍ യോഗ പരിശീലനവും പരിപാടിയുടെ ഭാഗമായി നടക്കും.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി യോഗയുടെ പ്രയോജനം കൂടുതല്‍ പേരിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ആയുഷ് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Also Read: യോഗ ശീലിക്കുന്നത് ആരോഗ്യത്തിന് നല്ലത്
വിദേശ രാജ്യങ്ങളിലും അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 190 രാജ്യങ്ങളിലാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത്. സാംസ്‌കാരിക മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ രാജ്യത്തെ 75 സാംസ്‌കാരിക കേന്ദ്രങ്ങളിൽ യോഗ ദിന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
Also Read: ആന അനുവദിച്ചാല്‍ ആനപ്പുറത്തും യോഗ ചെയ്യാം... ഇല്ലെങ്കിലോ? ബാബാ രാംദേവ് പറയും
പ്രധാന മന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം അദ്ദേഹം മുൻകൈയ്യെടുത്ത് നടത്തിയ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് 2014 മുതൽ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആഘോഷിക്കാൻ UN തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...