കൃത്യമായ ശ്വാസോച്ഛ്വാസ ക്രമീകരണത്തിലൂടെ പരിശീലിക്കുന്ന വ്യായാമമുറയാണ് യോഗ. യോഗ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവർക്കും പ്രായഭേദമന്യേ നിത്യജീവിതത്തിൽ അഭ്യസിക്കാനാകുന്ന ലളിതമായ ആസനങ്ങളും യോഗയിലുണ്ട്. ദിവസവും 20–30 മിനിറ്റു വരെ യോഗയും ശ്വസനക്രിയയും പരിശീലിക്കുന്നത് സൂക്ഷ്മതയും ശ്രദ്ധയും നിയന്ത്രണവുമുള്ള ജീവിതം നയിക്കാൻ സഹായിക്കും.
വീരഭദ്രാസന ചെയ്യുന്നതുവഴി ഒരേ സമയത്ത് എല്ലിനെ ബലപ്പെടുത്താന്‍ സഹായിക്കും. മുൻകരുതലുകൾ ഉയര്‍ന്ന രക്തസമ്മര്‍ദം അനുഭവിക്കുന്നവരും, ഹൃദയ രോഗമുള്ളവരും ഈ പോസ് ഒഴിവാക്കുക.
വക്രാസന ചെയ്യുന്നതുവഴി നിങ്ങളുടെ വയറിനു ചുറ്റും കൂടികിടക്കുന്ന കൊഴുപ്പ് കുറയുകയും, നട്ടെല്ല് കൂടുതല്‍ ബലമുള്ളതാക്കുകയും ചെയ്യുന്നു. മുൻകരുതലുകൾ ഗര്‍ഭിണികളും, നട്ടെല്ലിന് വേദനയുള്ളവരും, അടുത്തിടെ വയറ്റിൽ ശസ്ത്രക്രിയ നടത്തിയവരും ഈ പോസ് ഒഴിവാക്കുക
ഈ പോസ് നിങ്ങളുടെ വയറിനു ചുറ്റും കൂടികിടക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നു. ഇത് നിങ്ങളുടെ ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മുൻകരുതലുകൾ ഗര്‍ഭിണികളും,കഠിനമായ ആർത്രൈറ്റിസ് അനുഭവിക്കുന്നവരും ഈ പോസ് ഒഴിവാക്കുക
ഈ പോസ് അടിവയറ്റില്‍ ഉണ്ടാകുന്ന കൊഴുപ്പിനെ കുറയ്ക്കുന്നു. ഉയരം കൂട്ടാനും ഇത് നമ്മളെ സഹായിക്കും. മുൻകരുതലുകൾ ഗര്‍ഭിണികളും, അസ്തമ രോഗികളും, സ്ലിപ് ഡിസ്ക് എന്ന പ്രശ്നത്തെ നേരിടുന്നവരും ഈ പോസ് ഒഴിവാക്കുക By: സലോമി ഫെലാമി