ന്യൂഡല്‍ഹി:ലോകമാകെ കൊറോണ വൈറസ് ഭീതിയിലാണ്,ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ലോകമാകെ ഭീതി വിതയ്ക്കുന്ന
സാഹചര്യത്തിലാണ് ഇക്കുറി അന്താരാഷ്‌ട്ര യോഗാ ദിനാചരണം കടന്ന് വന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ലോകരാജ്യങ്ങള്‍ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തുന്നത്.
ഇക്കുറി കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍,കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി ലോകാരോഗ്യസംഘടന പുറപ്പെടുവിച്ച
മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ടാണ് യോഗാ ദിനാചരണവും നടന്നത്.
യോഗ ലോകത്തെ ഒന്നിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ലോകം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആശങ്കയുടെ നിഴലില്‍
നില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി ഐക്യത്തിന്‍റെ സന്ദേശം പകര്‍ന്ന് നല്‍കുന്നത്.
അതേസമയം ആയുഷ് മന്ത്രി ശ്രീപദ് യെശോനായിക് കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് ലോകത്താകമാനം യോഗ പ്രചരിപ്പിക്കുന്നത്
കരുത്താകുമെന്ന് പറഞ്ഞു.യോഗ പരിശീലിക്കുന്നവര്‍ക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ആയുഷ് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇങ്ങനെ കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ യോഗയെ ആയുധമാക്കുക എന്ന സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്.
Also Read:ചൈന പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കാൻ നിർദ്ദേശം, എന്തിനും തയ്യാറായി ഇന്ത്യ!!!
ലോകം ഒന്നിച്ച് നില്‍ക്കേണ്ടതിന്‍റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടികാട്ടിയത്,ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍
പ്രസക്തമാണ്, കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ചൈനയ്ക്ക് എതിരാണ്,കൊറോണ വൈറസിനെ ചൈനീസ് വൈറസ്
എന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് രംഗത്ത് വന്നിരുന്നു, ഈ സാഹചര്യത്തിലാണ് യോഗ ലോകത്തെ ഒന്നിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി
നരേന്ദ്രമോദി അഭിപ്രായപെട്ടത്,