ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഒന്നിലേറെ സ്ഥലങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാരും രണ്ട് തദ്ദേശവാസികളും കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ രണ്ടിടങ്ങളിലും അനന്ത്നാഗിലും നടന്ന ഏറ്റുമുട്ടലില്‍ സൈന്യം എട്ട് ഭീകരരെ വധിച്ചു. ഒരു ഭീകരന്‍ കീഴടങ്ങി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഷോപ്പിയാനിലെ കച്ച്ദൂര ഗ്രാമത്തിലെ ജനങ്ങളെ കവചമാക്കി ഉപയോഗപ്പെടുത്തിയാണ് ഭീകരര്‍ സൈന്യത്തിന് നേരെ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത്. പന്ത്രണ്ടോളം തദ്ദേശവാസികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. 


ലഫ്റ്റനന്‍റ് ഉമ്മര്‍ ഫയാസിനെ വധിച്ച രണ്ട് ഭീകരരും ഇന്ന് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി സൈന്യം സ്ഥിരീകരിച്ചു. ഷോപ്പിയാനിലും അനന്ത്നാഗിലും ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ഇന്‍റലിജന്‍സ് വിവരം നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ സൈന്യം ഇവിടങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.