ന്യൂഡൽഹി: വാട്ടർ ഡെവലപ്മെന്റ് ഏജൻസിയിൽ (Water Development Agency) ഒഴിവുകൾ. 62 ഒഴിവുകളാണുള്ളത്. ഡൽഹിയിലെ വാട്ടർ ഡെവലപ്മെന്റ് ഏജൻസിയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത് (Application). ജൂനിയർ എഞ്ചിനീയർ (സിവിൽ), ഹിന്ദി ട്രാൻസ്ലേറ്റർ, ലോവർ ഡിവിഷൻ ക്ലർക്ക്, സ്റ്റനോ​ഗ്രാഫർ ​ഗ്രേഡ് 2, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, അപ്പർ ഡിവിഷൻ ക്ലർക്ക് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂൺ 25ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂനിയർ എഞ്ചിനീയർ (Engineer) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ (Diploma) നേടിയിരിക്കണം. അല്ലെങ്കിൽ തത്തുല്യം. പ്രായപരിധി 18-27. ജൂനിയർ എഞ്ചിനീയർ തസ്തികയിലേക്ക് 16 ഒഴിവുകളാണുള്ളത്.


ALSO READ: Amrita University അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷെണിച്ചു, അവസാന തിയതി ജൂൺ ആറ്


ഹിന്ദി ട്രാൻസ്ലേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ യോ​ഗ്യത- ഹിന്ദിയിൽ ബിരുദാനന്തര ബിരുദം. ബിരുദതലത്തിൽ ഇം​ഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ ഇം​ഗ്ലീഷിൽ ബിരുദാനന്തര ബിരുദം. ഹിന്ദി ഒരു വിഷയമായി ബിരുദ തലത്തിൽ പഠിച്ചിരിക്കണം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ  ബിരുദാനന്തര ബിരുദം നേടിയിരിക്കണം. ഹിന്ദിയും ഇം​ഗ്ലീഷും ബിരുദ തലത്തിൽ ഒരു വിഷയമായി പഠിച്ചിരിക്കണം. ഹിന്ദി-ഇം​ഗ്ലീഷ് ട്രാൻസ്ലേഷൻ ഡിപ്ലോമ. രണ്ട് വർഷത്തെ പ്രൃത്തി പരിചയം. പ്രായപരിധി 21-30. ഹിന്ദി ട്രാൻസ്ലേറ്റർ തസ്തികയിലേക്ക് ഒരൊഴിവാണ് ഉള്ളത്.


ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ യോ​ഗ്യത- പ്ലസ് ടു പാസായിരിക്കണം. ടെപ്പിങ്ങിൽ ഇം​ഗ്ലീഷിൽ 35 വാക്ക് വേ​ഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേ​ഗവും ഉണ്ടായിരിക്കണം. പ്രായപരിധി 18-27. 23 ഒഴിവുകളാണുള്ളത്.


ALSO READ: Tesla ൽ 10,000 ഒഴിവ്, ഡിഗ്രി ഇല്ലാത്തവർക്കും അപേക്ഷിക്കാമെന്ന് കമ്പനി, കമ്പനിയിൽ പ്രവേശിച്ച് പഠനം തുടരാനും അവസരം


സ്റ്റെനോ​ഗ്രാഫർ ​ഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ് ടു പാസായിരിക്കണം. ഷോർട്സ് ഹാൻഡ് അറിഞ്ഞിരിക്കണം. പ്രായപരിധി 18-27. സ്റ്റെനോ​ഗ്രാഫർ ​ഗ്രേഡ് 2 തസ്തികയിൽ അഞ്ച് ഒഴിവുകളാണ് ഉള്ളത്.


ജൂനിയർ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് കൊമേഴ്സിൽ ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. സിഎ/ഐസിഡബ്ല്യുഎ/കമ്പനി സെക്രട്ടറി യോ​ഗ്യതയുള്ളവർക്ക് മുൻ​ഗണന. പ്രായപരിധി 21-30. അഞ്ച് ഒഴിവുകളാണ് ജൂനിയർ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്കുള്ളത്.


ALSO READ: സ്വകാര്യമേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍


അപ്പർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ യോ​ഗ്യതകൾ ഉള്ളവരായിരിക്കണം. പ്രായപരിധി 18-27. 12 ഒഴിവുകളാണ് അപ്പർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്കുള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക