Texas : ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ധനകിനായ എലോൺ മസ്ക്കിന്റെ (Elon Musk) സ്ഥാപനമായ ടെസ്ലായിൽ (Tesla) 10,000 ത്തോളം ഒഴിവ്. ഡിഗ്രി ഇല്ലാത്തവർക്കും അപേക്ഷിക്കാമെന്ന് ടെസ്ലാ. ട്വിറ്റിറിലൂടെ ടെസ്ല ഇക്കാര്യം അറിയിക്കുന്നത്. ടെസ്ലയുടെ ട്വീറ്റ് എലോൺ മസ്ക്കും തന്റെ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
അമേരിക്കയിലെ ടെക്സസിലുള്ള ടെസ്ലായുടെ നിർമാണ സ്ഥാപനത്തിലേക്കാണ് 10,000 പേരെ വിളിച്ചിരിക്കുന്നത്. 2022നുള്ളിൽ നിർമാണ ശാല പൂർണമായി ആരംഭിക്കുന്ന സ്ഥിതിതയിൽ എത്തുമെന്ന് കമ്പനി അറിയിക്കുന്നു, ഈ സ്ഥാപനത്തിലേക്കാണ് പുതായി ആൾക്കാരെ തിരിഞ്ഞെടുക്കുന്നത്. ഈ വർഷം ജൂലൈക്കുള്ളിൽ ടെസ്ലായുടെ നിർമാണ ശാലയുടെ പണി പൂർത്തിയാക്കുമെന്നും മസ്ക്ക് അയിച്ചിട്ടുണ്ട്.
Over 10,000 people are needed for Giga Texas just through 2022!
- 5 mins from airport
-15 mins from downtown
- Right on Colorado river https://t.co/w454iXedxB— Elon Musk (@elonmusk) March 31, 2021
ALSO READ : Elon Musk ന്റെ 17-ാം വയസിലെ Computer പരീക്ഷയുടെ Mark കണ്ട് ഞെട്ടി Social Media
നേരത്തെ ടെസ്ലായിൽ ഈ നിർമാണ സ്ഥാപനത്തിലേക്ക് 5,000 പേരെ എടുക്കമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതിന്റെ ഇരട്ടിയാണ് ടെസ്ല തങ്ങളുടെ സ്ഥാപനത്തിൽ നിയമിക്കാൻ പോകുന്നതെന്ന് ഓസ്റ്റൻ അമേരിക്കൻ സ്റ്റേറ്റ്സ്മാൻ എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ന്യൂ ഗിഗാ ടെക്സാസ് ജോബ് എന്നാണ് എലോൺ മസ്ക്ക് തന്റെ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. കമ്പനിക്ക് സമീപം 5 മിനിറ്റ് ദൂരത്തിൽ എയർപ്പോർട്ട് ഉണ്ടെന്നും കോളോറാഡോ നദിക്ക് സമീപം നഗരത്തിൽ നിന്ന് 15 മിനിറ്റ് ദൂരത്തിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നതെന്നും മസ്ക്ക് തന്റെ ട്വീറ്റിലുടെ പറയുന്നു.
ALSO READ : Elon Musk: Carbon Dioxide പിടിക്കാൻ ടെക്നോളജിയുണ്ടോ 10 കോടി സമ്മാനം
ഉദ്യോഗാർഥികളെ തിരിഞ്ഞെടുക്കുന്നതായി ടെസ്ലാ സമീപത്തെ ഓസ്റ്റിൻ കമ്മ്യൂണിറ്റി കോളേജിലും യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റൺ-റ്റില്ലോട്ട്സൺ, ടെക്സാസ് യൂണിവേഴ്സിറ്റി, ഡെൽ വാലെ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്ട് എന്നിവടങ്ങൾ നേരിട്ട് റക്രൂട്ട്മെന്റിനായി സമീപിക്കുകയും ചെയ്തു.
ALSO READ : Elon Musk പറഞ്ഞതിന് പിന്നാലെ, ഇന്ത്യക്കാർ കൂട്ടത്തോടെ സിഗ്നലിലേക്ക്
കൂടാതെ കമ്പനിയിൽ പ്രവർത്തിച്ച് കൊണ്ട് തന്നെ പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്കും ജോലി പ്രവേശിക്കാൻ സാധിക്കുമെന്ന് ടെസ്ലാ അറിയിക്കുന്നു. നിർമാണവുമായി ബന്ധമില്ലാത്തവർക്കും മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നവർക്ക് ജോലിക്ക് അപേക്ഷിക്കാമെന്ന് ടെസ്ലാ അറിയിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...