Kuwait City: കുവൈത്തില്‍ സ്വദേശിവത്കരണവും കോവിഡ് (COVID-19) പ്രതിസന്ധിയും തൊഴിലില്ലായ്മ (Unemployment) വര്‍ദ്ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന വാര്‍ത്ത പുറത്തു വരുന്നു....
രാജ്യത്ത് സ്വകാര്യമേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ വിസകള്‍ അനുവദിച്ചു തുടങ്ങാത്തതും അവധിക്ക് നാട്ടില്‍ പോയ നിരവധിപേര്‍ക്ക് തിരിച്ചുവരാന്‍ കഴിയാത്തതുമാണ് ഇത്തരത്തില്‍ ജോലി ഒഴിവിന് കാരണമായിരിയ്ക്കുന്നത്.
ഇടത്തരം തസ്തികകളിലാണ് കൂടുതലും ഒഴിവുകള്ളത്. നിലവില്‍ കുവൈത്തിലുള്ളവരും വിസ മാറ്റാന്‍ സാധിക്കുന്നവര്‍ക്കും ധാരാളം അവസരമുണ്ട്. മുന്‍പ് കോവിഡ് പ്രതിസന്ധി മൂര്‍ച്ഛിച്ച സമയത്ത് ജീവനക്കാരെ വെട്ടിച്ചുരുക്കിയ പല സ്ഥാപനങ്ങളും ഇപ്പോള്‍ ആളെ തിരയുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
Also read: വിനോദസഞ്ചാര മേഖലയില്‍ 10 ലക്ഷം പേര്‍ക്ക് തൊഴില്‍
കോവിഡ് പ്രതിസന്ധി വിപണിയില്‍ ആഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നതും തൊഴില്‍ നഷ്ടപ്പെടുത്തി എന്നതും വാസ്തവമാണ് എന്നാല്‍, ഇപ്പോള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നത് വിപണി പതിയെ ഉണര്‍ന്നുവരുന്നതിന്റെ ലക്ഷണമായി കണക്കാക്കാം.