King Cobra Viral Video: പാമ്പുകൾ പല ഇനത്തിലുള്ളതുണ്ട്. മിക്കവാറും എല്ലാ ഇനങ്ങളും അപകടകാരികളായിരിക്കും എന്നതിൽ സംശയമില്ല.  എന്നാൽ അപകടകാരികളല്ലാത്തവയും ഉണ്ടെന്നാണ് പറയപ്പെടുന്നത്.  ചില പാമ്പുകളുണ്ട്  ഒറ്റകൊത്തിനു തന്നെ ആളെ തീർത്തുകളയുവാനുള്ള ശക്തിയുള്ളവ. പൊതുവെ മിക്ക ആളുകൾക്കും പാമ്പുകളെ ഭയമാണ്. അതുകൊണ്ടുതന്നെ ഇവർ പാമ്പുകളിൽ നിന്നും വളരെ ദൂരെമാറി നിൽക്കാറുമുണ്ട്. എന്നാൽ പാമ്പുകളെ വളരെയധികം സ്നേഹിക്കുന്ന ആളുകളും ഉണ്ട് കേട്ടോ. ഇവർക്ക് പാമ്പുകളെ തീരെ ഭയമില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: കാട്ടു പരുന്തിന്റെ മുട്ട വിരിയുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു 


അത്തരത്തിലുള്ള ഒരു വീഡിയോയാണ് (Viral Video) ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരാൾ ഒരു അപകടകാരിയായ രാജവെമ്പാലയെ ചുംബിക്കാൻ ശ്രമിക്കുന്നത് എങ്ങനെയെന്ന്.  


Also Read: Viral Video: കളി തവളയോട്.. വിഴുങ്ങാൻ ശ്രമിച്ച പാമ്പിന്റെ വായിൽ നിന്നും തന്ത്രപരമായി രക്ഷപ്പെട്ടു..!


സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും നല്ല ഉയരമുള്ള വലിയ അപകടകാരിയായ ഒരു രാജവെമ്പാലയുടെ പിന്നിൽ ഒരാൾ ഇരിക്കുന്നത്. അയാൾ പതുക്കെ രാജവെമ്പാലയുടെ അടുത്തേക്ക് നീങ്ങുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതും നിങ്ങൾക്ക് കാണാം. ഇയാൾ പാമ്പിനെ പിന്നിൽ നിന്നും ഉമ്മവച്ചതും കോപത്തോടെ അത് ചീറ്റുന്നതും നിങ്ങൾക്ക് വിഡിയോയിൽ കാണാൻ സാധിക്കും. എന്നാൽ കുറച്ച് സമയത്തിന് ശേഷം ആ വ്യക്തി വീണ്ടും രാജവെമ്പാലയെ ചുംബിച്ചപ്പോൾ അത് ഒരു പ്രതികരണവും ഇല്ലാതെ നിൽക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ കാണാം...


 



വീഡിയോയിൽ ആ വ്യക്തി ചെയ്ത പ്രവൃത്തി അയാൾക്ക്‌ തന്നെ അപകടമാകുന്ന തരത്തിലുള്ള ഒന്നായി മാറിയേനെ.  കിംഗ് കോബ്രയുടെ ഈ വീഡിയോ snakebytestv എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോക്ക് ഇതുവരെ 142k വ്യൂസും 13.4k ലൈക്‌സും ലഭിച്ചിട്ടുണ്ട്.  മാത്രമല്ല വീഡിയോ കണ്ടതിന് ശേഷം സോഷ്യൽ മീഡിയ ആരാധകർ നിരവധി കമന്റുകളും നൽകിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക