ന്യൂ ഡല്‍ഹി: ഒരു ലക്ഷത്തോളം കര്‍ഷകര്‍ അണിനിരക്കുന്ന പാര്‍ലമെന്‍റ് മാര്‍ച്ചില്‍ വ്യത്യസ്ത പ്രതിഷേധവുമായി ഒരു കൂട്ടം കര്‍ഷകര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമേന്തി നഗ്നരായാണ് തമിഴ്നാട്ടില്‍ നിന്നുള്ള ചില കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. 


തമിഴ്‌നാട്ടില്‍ നിന്നുള്ള ചില കർഷകരാണ് വ്യത്യസ്ത പ്രതിഷേധവുമായി മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. ഇവരില്‍ ചിലർ നഗ്നരായി പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. 


കടബാധ്യതയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികളുമായാണ് തമിഴ്‌നാട്ടില്‍ നിന്ന് 1,200-ഓളം പേര്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നത്. 


തമിഴ്‌നാട്ടിന് പുറമെ  ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാന, കേരളം എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കര്‍ഷകര്‍ എത്തിയിരിക്കുന്നത്.


കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ പ്രമുഖ നേതാക്കള്‍ പിന്തുണയുമായി വെള്ളിയാഴ്ച സമരവേദിയിത്തും.


കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, വിളകള്‍ക്ക് ന്യായവില ഏര്‍പ്പെടുത്തുക, മാസം 5,000 രൂപ പെന്‍ഷന്‍ നല്‍കുക എന്നിവയാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍.