ന്യൂഡല്‍ഹി: കാണാതായിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യപ്പട്ടികയില്‍ കുംഭമേളയും ഉള്‍പ്പെടുത്തി യുനെസ്കോ. ദക്ഷിണ കൊറിയയില്‍ വച്ച് നടന്ന ആലോചനായോഗത്തിലാണ് യുനെസ്കോ ഇക്കാര്യം തീരുമാനിച്ചതെന്ന് വിദേശമന്ത്രാലയം അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആചാരങ്ങള്‍, പ്രതിനിധാനങ്ങള്‍, വിവിധ സമൂഹങ്ങളുടെ അറിവുകളും കഴിവുകളും തുടങ്ങിയവയാണ് അവര്‍ണനീയമായ സാംസ്‌കാരിക പൈതൃകങ്ങളായി കണക്കാക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് യുനെസ്‌കോ പട്ടികയില്‍ കുംഭമേള ഇടംനേടിയത്.


പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള. അലഹബാദ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. അർദ്ധ കുംഭമേള ആറു വർഷത്തിലൊരിക്കൽ ഹരിദ്വാറിലും അലഹബാദിലും നടക്കുന്നു. 2007-ൽ നടന്ന അർദ്ധകുംഭമേളയിൽ 700 ലക്ഷം പേർ പങ്കെടുത്തതായി കരുതപ്പെടുന്നു. 12 പൂർണ്ണ കുംഭമേളയ്ക്കു ശേഷം 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേള 2013 ലാണ് അവസാനമായി നടന്നത്.