ബംഗളൂരൂ: ലോക്സഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നതെയുള്ളൂവെങ്കിലും കര്‍ണ്ണാടകയില്‍ ബിജെപി കുതിക്കുന്നു. ആകെയുള്ള 28 സീറ്റുകളില്‍ 24 ഇടത്തും ബിജെപിയാണ് ലീഡ് ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തുമക്കൂരുവില്‍ ദള്‍ ദേശീയ അധ്യക്ഷന്‍ ദേവെഗൗഡ 12925 വോട്ടുകള്‍ക്കും കലബുറഗിയില്‍ ലോക്സഭാ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ 9677 വോട്ടുകള്‍ക്കും ചിക്കബെല്ലാപുരയില്‍ മുന്‍ മുഖ്യമന്ത്രി വീരപ്പ മൊയ്ലി 38291 വോട്ടുകള്‍ക്കും കോലാറില്‍ മുന്‍ കേന്ദ്രമന്ത്രി കെ.എച്ച് മുനിയപ്പ 7551 വോട്ടുകള്‍ക്കും പിന്നിലാണ്.


മാണ്ഡ്യയില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയും പിന്നിലാണ്. അന്തരിച്ച എംപി അംബരീഷിന്‍റെ ഭാര്യയും നടിയുമായ സുമലതയാണ് ഇവിടെ മുന്നില്‍നില്‍ക്കുന്നത്. ഹാസനില്‍ പ്രജ്വല്‍ രേവണ്ണ ലീഡ് ചെയ്യുന്നുണ്ട്. ദേവഗൗഡയുടെ മകന്‍ രേവണ്ണയുടെ മകനാണ് പ്രജ്വല്‍.