New Delhi: സാധാരണക്കാര്‍ക്ക് വീണ്ടും ഇരുട്ടടി,  പാചകവാതക വില (Cooking gas) വീണ്ടും കൂട്ടി..


COMMERCIAL BREAK
SCROLL TO CONTINUE READING

ഗാര്‍ഹികവശ്യങ്ങള്‍ക്കായി വിതരണം ചെയ്യുന്ന LPG Cylinderന്   25 രൂപയുടെ  വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്.  ഇതോടെ ഒരു സിലിണ്ടര്‍ പാചക വാതകത്തിന്‍റെ  വില 726 രൂപയായി ഉയര്‍ന്നു.  


അതേസമയം, വാണിജ്യ സിലിണ്ടറിന്‍റെ  വില യൂണിറ്റിന് 184 രൂപയും കൂട്ടിയിട്ടുണ്ട്. പുതുക്കിയ നിരക്ക്  അനുസരിച്ച്  19 കിലോ വാണിജ്യ സിലിണ്ടറിന്  1,535 രൂപ നല്‍കണം.  


കഴിഞ്ഞ മൂന്ന് മാസത്തിനിടെ 126 രൂപയുടെ വര്‍ധനയാണ് പാചക വാതകത്തിനുണ്ടായത്.


ഏറ്റവും പുതിയ  നിരക്ക് അനുസരിച്ച്  ഡല്‍ഹിയില്‍ പാചക വാതകത്തിന്‍റെ (Cooking Gas) വില സിലിണ്ടറിന് 719 രൂപയാണ്. കൊല്‍ക്കത്തയില്‍  വില 745.50 രൂപ വരെയും മുംബൈയില്‍ 719 രൂപ വരെയും ചെന്നൈയില്‍ 735 രൂപയുമാണ്.  14.2 കിലോഗ്രാമാണ് ഒരു സിലിണ്ടറിന്‍റെ തൂക്കം.  


അതേസമയമ, ജനുവരി മാസത്തില്‍ സിലിണ്ടറിന്‍റെ  (LPG Gas) വിലയില്‍ വര്‍ദ്ധന  ഉണ്ടായിരുന്നില്ല എങ്കിലും  ഡിസംബറില്‍ രണ്ട്  തവണയായി 100 രൂപയാണ് സിലിണ്ടറിന്  വില  വര്‍ദ്ധിപ്പിച്ചത്. 


കേരളത്തിലെ  പാചകവാതക വില  ഇപ്രകാരമാണ്. കാസര്‍കോട്ടും കണ്ണൂരും 739 രൂപയാണ് സിലിണ്ടറിന്‍റെ  വില. തിരുവനന്തപുരത്തും കൊച്ചിയിലും 729 രൂപയുമാണ് പുതുക്കിയ നിരക്ക്. 


Also read: Budget 2021: ആർക്കൊക്കെ ഇനി സൗജന്യ പാചക വാതകം ലഭിക്കും,അറിയാം


പുതിയ നിരക്കുകള്‍ പ്രകാരം വിലവര്‍ദ്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.  കുതിച്ചുയരുന്ന പാചകവാതക വില  സാധാരണക്കാരന്‍റെ നിത്യ ചിലവുകളെ  ഏറെ  ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല....