മാളുകളും മാർക്കറ്റുകളും അടച്ചിടും, ഒറ്റപ്പെട്ട കടകൾ തുറക്കും: കേജ്‌രിവാള്‍
കോറോണ പടരുന്നത് തടയുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച lock down ൽ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേജ്‌രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ന്യുഡൽഹി: ഡൽഹിയിൽ മാളുകളും മാർക്കറ്റുകളും അടഞ്ഞു കിടക്കുമെന്നും ഒറ്റപ്പെട്ട സ്ഥാപനങ്ങൾ മാത്രം തുറന്ന് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു.
കോറോണ പടരുന്നത് തടയുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച lock down ൽ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേജ്‌രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോറോണ ബാധിതമല്ലാത്ത സ്ഥലങ്ങളിൽ ഇളവ് നൽകണമെന്ന കേന്ദ്ര സർക്കാർ ഉത്തരവ് വന്നശേഷം നിയന്ത്രണങ്ങൾ ലഘൂകരിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ആഴ്ച സർക്കാർ തീരുമാനിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥിതിഗതികൾ വീണ്ടും അവലോകനം ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
Also read: കൊറോണ വൈറസ്;മരണ സംഖ്യ രണ്ട് ലക്ഷം കടന്നു!
ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗ നിർദ്ദേശങ്ങൾ പാലിക്കുവാൻ സർക്കാർ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിൽ ഒറ്റപ്പെട്ട കടകൾ മാത്രമേ തുറക്കുകയുള്ളൂവെന്നും അടച്ചിട്ട പ്രദേശങ്ങളിൽ മാറ്റമൊന്നുമില്ലയെന്നും lock down അവസാനിക്കുന്ന മെയ് 3 വരെ വേറെ ഇളവുകളൊന്നും ഉണ്ടാകില്ലെന്നും അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു.