ന്യൂഡൽഹി∙ മയൂര്‍ വിഹാര്‍ ഫേസ്3യില്‍ മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ്‌ ചെയ്തു. പാന്‍മസാല വില്‍പ്പന കടക്കാരനും രണ്ട് മക്കളുമാണ് അറസ്റ്റിലായത്.  മലയാളി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ്‌ പോലീസിന്‍റെ നടപടി


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെ, ഡൽഹിയിലെ മയൂർ വിഹാറിൽ വന്‍ പ്രതിഷേധം . പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ പാൻമസാലക്കട നാട്ടുകാർ തല്ലിത്തകർത്തു. മയൂർ വിഹാർ ഫേസ്3യിലെ കടകളെല്ലാം നാട്ടുകാർ അടപ്പിച്ചു. ഇവിടെ പൊലീസ് സുരക്ഷ ശക്തമാക്കി.


അതേസമയം, മര്‍ദ്ദനമേറ്റ് അവശതയിലായ രജതിനെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരാൾ മുന്നിലും മറ്റൊരാൾ പിന്നിലുമിരുത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം എത്തിച്ച സ്വകാര്യ ക്ലിനിക്കിൽ കുട്ടിയെ പ്രവേശിപ്പിച്ചില്ല. 


ഡൽഹിയിൽ മയൂർവിഹാർ ഫേസ്​ മൂന്നിൽ ഇന്നലെ  വൈകിട്ട്​ ആറു മണിയോടെയാണ്​ സംഭവം. ട്യൂഷനുപോയി രജത് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പാന്‍ മസാലക്കാരന്‍ രജതിനെയും സുഹൃത്തുക്കളെയും സമീപത്തേക്ക് വിളിച്ചു. കുട്ടികള്‍ കടയില്‍നിന്നും മോഷണം നടത്തിയതായി ആരോപിച്ചു. ഇവരുമായി തർക്കമുണ്ടായ​തിനെ തുടർന്ന്​ രജത്​ അടക്കമുള്ള നാല്​ മലയാളി വിദ്യാർഥികളെ സമീപത്തുള്ള പാർക്കിലേക്ക്​ കൊണ്ടുപോയി മർദിക്കുകയായിരുന്നു.


ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ രജതിനെ അടുത്തുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു ആശുപത്രിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. എന്നാല്‍ സാരമായി പരിക്കേറ്റ രജത് വൈകിട്ട് ആറരയോടെ മരണപ്പെടുകയായിരുന്നു. രണ്ട് പേര്‍ ചേര്‍ന്നാണ് കുട്ടികളെ മര്‍ദ്ദിച്ചതെന്നാണ് സൂചന.