മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ ഇന്ത്യയ്ക്കെതിരെ പീപ്പിള്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി നേതാവ് മെഹബൂബ മുഫ്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിന് വെരിഫിക്കേഷന്‍ നല്‍കിയതിനെതിരെയാണ് മെഹബൂബ മുഫ്തി രംഗത്തെത്തിയിരിക്കുന്നത്. 


2008ല്‍ നടന്ന മാലേഗാവ് സ്ഫോടനത്തിലെ പ്രധാന പ്രതികളില്‍ ഒരാളായ പ്രഗ്യാ ഭോപ്പാല്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയാണ്. 


ട്വിറ്ററിന്‍റെ നടപടിയില്‍ ട്വിറ്ററിലൂടെ തന്നെയാണ് മെഹബൂബ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. 



സാധ്വി പ്രഗ്യയ്ക്ക് വെരിഫൈഡ് അക്കൗണ്ട് നല്‍കിയ ട്വിറ്ററിന് നന്ദി അറിയിച്ചുകൊണ്ടാണ് മെഹബൂബ ട്വീറ്റ് ആരംഭിച്ചിരിക്കുന്നത്.


വെറുപ്പിന്‍റെ വിത്ത് വിതയ്ക്കാന്‍ സ്ഫോടനക്കേസ് പ്രതിക്ക് അവസരം നല്‍കിയത് പരിഹസിക്കുന്നതിന് തുല്യമാണെന്നും ഗോഡ്സെ മരിച്ചത് നന്നായെന്നും ട്വീറ്റില്‍ മെഹബൂബ പറയുന്നു. 


ആറാം ഘട്ടമായ മെയ്‌ 12നാണ് ഭോപ്പാലില്‍ വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ സിംഗാണ് ഭോപ്പാലില്‍ പ്രഗ്യയുടെ എതിരാളി.