തൃശൂർ: ഇന്ത്യയിൽ കോറോണ വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി lock down പ്രഖ്യാപിച്ചിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

lock down ൽ അക്ഷരാർത്ഥത്തിൽ വലഞ്ഞത് അതിഥി തൊഴിലാളികളാണ്.  തൊഴിലും ഇല്ല തിരിച്ച് നാട്ടിലേക്ക് പോകാനും വയ്യ വല്ലാത്തൊരു പ്രതിസന്ധിയിലാണ് ഈ അതിഥി തൊഴിലാളികൾ. 


Also read: ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും പ്രത്യേകം കോറോണ വാർഡോരുക്കി ഗുജറാത്ത് ആശുപത്രി


ഇതിനിടയിലാണ് തൃശൂരിൽ താമസിച്ചിരുന്ന അതിഥി തൊഴിലാളിയായ കൊൽക്കത്ത സ്വദേശി മഹിപ്പൂൾ കടംവാങ്ങിയ സൈക്കിളുമായി കൊൽക്കത്തയിലേക്ക് മുങ്ങിയെന്നുള്ള റിപ്പോർട്ട് ലഭിച്ചത്. 


തൃശൂർ ചേർപ്പിൽ നിന്നും വാങ്ങിയ സൈക്കിളുമായാണ് ഇയാൾ കടന്നുകളഞ്ഞത്.  ഇപ്പോൾ ഇയാൾ ഹൈദരാബാദിൽ എത്തിയെന്നാണ് വിവരം ലഭിക്കുന്നത്. 


ഒൻപതാം തീയതിയാണ് സംഭവം നടന്നത്. അവിടെയുള്ള ഒരു മലയാളിയോട് സൈക്കിൾ പെട്ടെന്ന് തിരിച്ചു തരാം എന്നും പറഞ്ഞാണ് ഇയാൾ വാങ്ങിയത്.  


Also read: Lock down നീട്ടിയതോടെ ഐപിഎൽ അനിശ്ചിതത്വത്തിൽ 


Lock down നെ തുടർന്ന് പണി ഇല്ലായിരുന്ന മഹിപ്പൂൾ പാടത്ത് പണിയെടുക്കുന്ന സഹോദരന്റെ കൂടെയാണ് തമാസിച്ചിരുന്നത്.  മഹിപ്പൂൾ സൈക്കിളുമായി മുങ്ങിയപ്പോൾ കുഴപ്പത്തിലായത് സഹോദരനായിരുന്നു. 


ഒടുവിൽ സഹോദരന് സൈക്കിളിന്റെ ഉടമയ്ക്ക് 7000 രൂപ നൽകേണ്ടി വന്നു.  ഇതിനിടയിൽ ഈ വാർത്ത അറിഞ്ഞ കുറച്ച് തൊഴിലാളികൾ ഇതുപോലെ കൊൽക്കത്തയിലേക്ക് പോകാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.