Lock down നീട്ടിയതോടെ ഐപിഎൽ അനിശ്ചിതത്വത്തിൽ

ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുമ്പോൾ ഇനി ഐപിഎല്ലിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്ന നിലപാടാണ് വ്യക്തിപരമായി പലതാരങ്ങളും മുന്നോട്ട് വക്കുന്നതെന്നാണ്  റിപ്പോർട്ട്.    

Last Updated : Apr 15, 2020, 12:26 PM IST
Lock down നീട്ടിയതോടെ ഐപിഎൽ അനിശ്ചിതത്വത്തിൽ

മുംബൈ:  കോറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്ന lock down നീട്ടിയത്തോടെ അനിശ്ചിതത്തിലായിരിക്കുന്നത് ഐപിഎൽ ആണ്. 

Lock down പ്രഖ്യാപിച്ചപ്പോൾ മാർച്ച് 29 ന് തുടങ്ങേണ്ടിയിരുന്ന ഐപിഎൽ ഏപ്രിൽ 15 ലേക്ക് മാറ്റിയിരുന്നു.  എന്നാൽ lock down നീട്ടിയത്തോടെ ഇനി ഇത് എന്ന് നടത്താൻ കഴിയുമെന്ന് പറയാൻ പറ്റാത്ത ഒരു സഹചര്യത്തിലാണ് ഇപ്പോൾ ബിസിസിഐ. 

ഇതിനെക്കുറിച്ച് രാജ്യത്തെ മൊത്തം അവസ്ഥ പരിഗണിച്ചതിന് ശേഷം മാത്രമേ തീരുമാനിക്കുവെന്ന്  ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കി.

Also read: കോറോണ: 24 മണിക്കൂറിനുള്ളിൽ കവർന്നത് 6919 ജീവൻ 

ഇതിനിടയിൽ ലോകതാരങ്ങളുടെ മുഴുവന്‍ സാന്നിദ്ധ്യം ഉറപ്പാക്കണമെങ്കില്‍ സെപ്തംബര്‍ മാസമാകും എന്ന സൂചനയും ലഭിച്ചിട്ടുണ്ടായിരുന്നു. ഇതിനിടയിൽ ഏപ്രിൽ-മെയ് മാസം ഐപിഎൽ നടത്താൻ കഴിഞ്ഞില്ലെങ്കിൽ ഈ വർഷം നടത്താൻ കഴിയുമോ എന്നകാര്യവുമുണ്ട്.  

ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുമ്പോൾ ഇനി ഐപിഎല്ലിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്ന നിലപാടാണ് വ്യക്തിപരമായി പലതാരങ്ങളും മുന്നോട്ട് വക്കുന്നതെന്നാണ്  റിപ്പോർട്ട്. 

Also read: Lock down നിയന്ത്രണത്തിൽ അയവുവരുത്താതെ കേന്ദ്രം   

ഐപിഎല്ലിന്റെ പ്രധാന വേദികളായ ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ സ്ഥിതിഗതികൾ ഗുരുതരമാണ് മാത്രമല്ല പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് കായിക മത്സരങ്ങൾക്കുള്ള അനുമതിയും നിഷേധിച്ചിരിക്കുകയാണ്. 

ഈ അവസരത്തിൽ തനിക്കിതിനെക്കുറിച്ച് ഒന്നും പറയാനില്ലയെന്നാണ് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കിയത്.   

Trending News