അലഹാബാദ്: ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലെ പ്രസംഗത്തിനിടെ നരേന്ദ്ര മോദി വികാരാധീനനായി. തന്‍റെ ശരീരത്തിലെ ഓരോ അണുവും ജീവിതത്തിലെ ഓരോ നിമിഷവും രാജ്യത്തിനായി വിനിയോഗിക്കുമെന്നു പറഞ്ഞ മോദി കുറച്ചു നിമിഷത്തേക്ക് വികാരമടക്കാനാകാതെ നിന്നു. വെള്ളം കുടിച്ച ശേഷമാണു മോദി പ്രസംഗം തുടര്‍ന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഛത്രപതി ശിവജിയുടെ ചരിത്രമാണു തന്‍റെ രാഷ്ട്രീയ ജീവിതത്തിനു പ്രചോദനമേകുന്നതെന്ന് മോദി പറഞ്ഞു. ചക്രവര്‍ത്തിയായിട്ടും സന്യാസിയെ പോലെയാണു ജീവിച്ചത്. അധികാരം ആസ്വദിക്കാനുള്ളതല്ല, അതു ഭാരിച്ച ഉത്തരവാദിത്തമാണെന്ന ശിവജിയുടെ ചിന്താഗതിയാണ് താന്‍ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


രാഷ്ട്രീയത്തിനായി ജീവിതമുഴിഞ്ഞു വെച്ചതിനെ കുറ്റപ്പെടുത്തിയ അമ്മാവന് ജനസംഘ സ്ഥാപക നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായ അയച്ച കത്തും പ്രസംഗത്തിനിടെ മോദി വായിച്ചു. എല്ലാം നല്‍കിയത് രാജ്യമായിരിക്കെ, രാജ്യത്തിനായി സ്വയം സമര്‍പ്പിക്കുന്നതില്‍ കുറ്റപ്പെടുത്താന്‍ പാടില്ലെന്നായിരുന്നു ദീന്‍ ദയാല്‍ ഉപാധ്യായ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.