മുംബൈ: മുംബൈ (Mumbai) ന​ഗരം നിശ്ചലമായ 2020-ലെ പവർ കട്ടിന് പിന്നിൽ ചൈനയെന്ന് സൂചന. വിദേശ മാധ്യമമായ ന്യുയോർക്ക് ടൈംസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. കഴിഞ്ഞ വർഷം ഒക്ടോബർ 12നായിരുന്നു മുംബൈ സ്തംഭിച്ചു പോയ പവർ കട്ട് ഉണ്ടായത്. പകലായിരുന്നു സംഭവം. ആശുപത്രികളിലടക്കം ഇത് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തെ തുടർന്ന് മുംബൈ പോലീസും സൈബർ വിഭാ​ഗങ്ങളും അട്ടിമറി സാധ്യതകൾ പരിശോധിച്ചിരുന്നു.യു.എസ്‌(us) സൈബർ കമ്പനി റെക്കോർഡസ്‌ ഫ്യൂച്ചറിനെ ഉദ്ധരിച്ചാണ്‌ ന്യുയോർക്ക്‌ ടൈംസ്‌ റിപ്പോർട്ട്‌ പുറത്ത് വിട്ടിരിക്കുന്നത്. അതിർത്തിയിലെ ഇന്തോ-ചൈന സംഘർഷങ്ങൾക്കിടയിലാണ് ഇൗ സംഭവമെന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്.


ALSO READ:  Corona Vaccine: കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് PM Modi


മുംബൈ പവർ​ഗ്രിഡ് (Powergrid) കോർപ്പറേഷനുകളുടെ സെർവറുകളെ മാൽവെയർ ഉപയോ​ഗിച്ച്  സംതംഭിപ്പിച്ചാണ് നിയന്ത്രണം കൊണ്ടുവന്നതെന്നാണ് സൂചന. കമ്പനിയുടെ സെർവറുകളിൽ പല അക്കൗണ്ടുകളിലൂടെ കടന്നു കയറാൻ ശ്രമമുണ്ടായിട്ടുണ്ടെന്ന്‌ സൈബർ വിഭാഗം നടത്തിയ കണ്ടെത്തിയ കാര്യങ്ങളെ സാധൂകരിക്കുന്ന വിവരങ്ങളാണ്‌ റെക്കോർഡഡ്‌ ഫ്യൂച്ചർ പുറത്തുവിട്ടത്‌. സൈബർ ആക്രമണം സംബന്ധിച്ച മഹാരാഷ്ട്ര അഭ്യന്തര മന്ത്രി അനിൽ ദേശ്മുഖും പ്രസ്താവന നടത്തിയിരുന്നു.


ALSO READ: Supreme Court : അവളെ വിവാഹം കഴിക്കുമോ നിങ്ങൾ? കോടതി തുറന്ന് ചോദിച്ചു


ചൈനീസ് (china) സർക്കാർ ഫണ്ടിങ്ങ് നടത്തുന്ന ഒരു കൂട്ടം ഹാക്കർമാരാണ്  ഇതിന് പിന്നിലെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. സംഭവത്തിൽ പാകിസ്ഥാൻ ഹാക്കർമാർക്കും പങ്കുണ്ടോയെന്ന് മുംബൈ പോലീസ് പരിശോധിക്കും. 8GB ഡേറ്റ മാൽവെയറുകൾ സെർവ്വറുകളിലേക്ക് കടത്തിവിട്ടതായാണ് വിവരം. സംഭവത്തിൽ എനർജി മാനേജ്മെന്റ് വിഭാ​ഗം കൂടി പഠനം നടത്തുമെന്നാണ് സൂചന.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക