വന്ദേഭാരത് മിഷൻ വിമാന സർവീസുകൾക്ക് ചൈനയിൽ വിലക്ക്

വ്യാപകമായി കൊറോണ പടരുന്ന ഈ സാഹചര്യത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള കൊമേഴ്ഷ്യൽ വിമാന സർവീസുകൾ നിർത്തിവച്ചിരുന്നുവെങ്കിലും വന്ദേഭാരത് വിമാനങ്ങൾ ചൈനയിലേക്ക് സർവീസുകൾ നടത്തിയിരുന്നു.   

Last Updated : Nov 6, 2020, 12:15 AM IST
  • കഴിഞ്ഞ വെള്ളിയാഴ്ച വന്ദേഭാരത് മിഷൻ വഴി ചൈനയിലെത്തിയ 23 പേർക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
വന്ദേഭാരത് മിഷൻ വിമാന സർവീസുകൾക്ക് ചൈനയിൽ വിലക്ക്

ന്യുഡൽഹി:  വന്ദേഭാരത് മിഷൻ (Vande Bharat Misison) വിമാന സർവീസുകൾക്ക് ചൈനയിൽ വിലക്ക്.  ഈ മിഷന്റെ ഭാഗമായി ചൈനയിൽ തിരികെ വന്നവർക്ക് കോവിഡ്19 (Covid19)രോഗബാധ വർധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിമാന സർവീസുകൾക്ക് അനിശ്ചിത കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.    

വ്യാപകമായി കൊറോണ പടരുന്ന ഈ സാഹചര്യത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള കൊമേഴ്ഷ്യൽ വിമാന സർവീസുകൾ നിർത്തിവച്ചിരുന്നുവെങ്കിലും വന്ദേഭാരത് വിമാനങ്ങൾ ചൈനയിലേക്ക് സർവീസുകൾ നടത്തിയിരുന്നു. 

Also read: സംസ്ഥാനത്ത് 6820 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 7699 പേർ

ബെയ്ജിങ്ങിലുള്ള ഉദ്യോഗസ്ഥരുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ 1500 ഇന്ത്യാക്കാരാണ് ചൈനയിലേക്ക് (China) മടങ്ങാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്.  ഈ തീരുമാനത്തോടെ ഇവരുടെ യാത്ര അനിശ്ചിതത്വത്തിലേക്കായിരിക്കുകയാണ്.  ഇക്കാര്യത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ (Chinese Foreign Ministry) വിശദീകരണം മഹാമാരിയെ നേരിടാനുള്ള ന്യായമായ നടപടിയാണ് ഇതെന്നാണ്.  

ഇതോടെ ചൈനീസ് വിസയോ, റെസിഡൻസ് പെർമിറ്റോ കൈവശമുള്ള ഇന്ത്യാക്കാരുടെ ചൈനയിലേക്കുള്ള (China)  പ്രവേശനം നിർത്തിവയ്ക്കാൻ തീരുമാനമായിയെങ്കിലും  ചൈനീസ് നയതന്ത്ര, സേവന, സി-വിസകൾ കൈവശമുളളവർക്ക് ഇത് ബാധകമല്ലെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.  മാത്രമല്ല 2020 നവംബർ മൂന്നിന് ശേഷം നൽകിയ വിസകളുളളവർക്കും പ്രവേശനത്തിന് വിലക്കില്ലയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Also read: സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം 26; ആകെ മരണം 1613  

കഴിഞ്ഞ വെള്ളിയാഴ്ച വന്ദേഭാരത് മിഷൻ വഴി ചൈനയിലെത്തിയ (China)  23 പേർക്ക് കോവിഡ് പോസിറ്റീവായിരുന്നു.  ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News