ന്യൂഡല്‍ഹി: ജീവിതത്തില്‍ മാത്രമല്ല ഉപയോഗിക്കുന്ന ഭാഷയിലും സംസ്‌കാരം പാലിക്കണമെന്ന ഉപദേശവുമായി മുതിര്‍ന്ന RSS നേതാവ് ദത്താത്രേയ ഹൊസബളെ..  


COMMERCIAL BREAK
SCROLL TO CONTINUE READING

CAA വിരുദ്ധ സമരക്കാര്‍ക്കെതിരെ വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്ന BJP  നേതാക്കളെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. BJP  നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരുടെ പ്രസംഗങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് ആരെയും പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാതെ ദത്താത്രേയ ഹൊസബളെയുടെ പരാമര്‍ശം.


ശീരാമനെ "മര്യാദാ പുരുഷോത്തമന്‍" എന്നാണ് വിശേഷിപ്പിക്കുന്നത്. സംസാരത്തില്‍ പോലും എളിമയും വിനയവും പ്രകടിപ്പിച്ചതുകൊണ്ടാണ് അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നത്. അതിനാല്‍ രാമന്‍റെ അനുയായികള്‍ സാമൂഹികവും രാഷ്ട്രീയവുമായ ജീവിതത്തില്‍ സംസാരത്തില്‍ ഏറെ മര്യാദ പ്രകടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച "അയോധ്യാ പര്‍വ്" എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.


ശ്രീരാമന്‍റെ ജീവിതം നല്‍കുന്ന സന്ദേശത്തിന് ഇന്ന് വളരെ പ്രസക്തിയുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.