Dehradun: National Girl Child Day-യോട് അനുബന്ധിച്ച് ഒരു ദിവസത്തേക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതല വഹിക്കുകയാണ് ഹരിദ്വാർ സ്വദേശിയായ Sristi Goswamiയെന്ന പത്തൊമ്പതുകാരി. ഉത്തരാഖണ്ഡിന്റെ സമ്മർ Capital എന്നറിയപ്പെടുന്ന ഗയ്ർഷ്യനയിലാണ് സൃഷ്ടി ഇന്ന് ചുമതലയേറ്റത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

"ഇത് സത്യമാണെന്ന് എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. സന്തോഷം കൊണ്ടും അത്ഭുതം കൊണ്ടും എന്ത് പറയണമെന്നെനിക്കറിയില്ല, എന്നാലൂം ഭരണത്തിൽ Youth ന് മികവ് പുലർത്താൻ കഴിയുമെന്ന് തെളിയിക്കാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും"- താൻ Chief Minister ആകാൻ തെരഞ്ഞെടുക്കപ്പെട്ടുവെന്ന് അറിഞ്ഞപ്പോൾ ബിഎസ്‌സി മൂന്നാം വർഷ വിദ്യാർഥിയായ സൃഷ്ടി പ്രതികരിച്ചു.


ALSO READ: നല്ല ഉറക്കം Alzheimer’s-നെ പ്രതിരോധിക്കും


Atal Ayushman Scheme, Smart City project, Homestay Scheme തുടങ്ങി മറ്റ് പല വികസന പദ്ധതികൾ പഠിക്കാനും മാറ്റം കൊണ്ടുവരാനുമായിരിക്കും ഈ ദിവസം സൃഷ്ടി ഉപയോഗിക്കുക. സൃഷ്ടി 2018 മുതൽ തന്നെ Uttarakhand Bal Vidhan Sabha-യുടെ മുഖ്യമന്ത്രിയാണ്. 


സൃഷ്ടി മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുമ്പ് തന്നെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അതാത് വകുപ്പുകളിലെ പ്രധാന വിവരങ്ങൾ സൃഷ്ടിക്ക് നൽകും. സൃഷ്ടി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച് Uttarakhand Child Rights Protection Commission ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.


ALSO READ: RJD അധ്യക്ഷൻ Lalu Prasad Yadhav ന്റെ ആരോ​ഗ്യനില ​ഗുരുതരം; Delhi AIIMS ലേക്ക് മാറ്റി


India, National Girl Child Day 2008 മുതലാണ് ആചരിക്കാനാരംഭിച്ചത്. ഇന്ത്യയിലെ പെൺകുട്ടികൾ അനുഭവിക്കുന്ന അസമത്വം ഇല്ലാതാക്കുകയെന്നതും സ്ത്രീകളോട് സമൂഹത്തിനുള്ള മനോഭാവം മാറ്റുകയെന്നതുമാണ് ഈ ദിവസത്തിന്റെ ഉദ്ദേശം. 2011ൽ UNO ഒക്ടോബർ 11 അന്താരാഷ്ട്ര ബാലിക ദിനമായി ആചരിക്കാൻ ആരംഭിച്ചു. ഇന്ത്യയുടെ ആദ്യ വനിത പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ജനുവരി 24ണ് ചുമതലയേറ്റതിനാലാണ്, ഇന്ത്യ ജനുവരി 24 National Girl Child Day ആയി ആചരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.