New Delhi: മുൻ Bihar മുഖ്യന്ത്രിയും രാഷ്ട്രീയ ജനതാ ദൾ (RJD) അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെ അരോഗ്യനില ഗുരതരമായതിനെ തുടർന്ന് Delhi AIIMS ലേക്ക് മാറ്റി. ലാലു പ്രസാദിന്റെ ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് CCU വിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖം മൂർഛിച്ചതിനെ തുടർന്നാണ് അടിയന്തരമായി ഡൽഹി എയിംസിലേക്ക് ലാലുവിനെ മാറ്റിയത്. വിമാനമാർഗമാണ് ജാർഖണ്ഡിലെ Ranchi യിൽ നിന്ന് എംയിസിലേക്കെത്തിച്ചത്.
72കാരനായ ലാലു പ്രസാദിന് (Lalu Prasad Yadhav) കാലിത്തീറ്റ കുഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ തുടരുന്നതിനിടെയാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. തുടർന്ന് റാഞ്ചിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസെസിലേക്ക് (RIMS) പ്രവേശിപ്പിക്കുകയായിരുന്നു. എംയിസിൽ ലാലു പ്രസാദിന്റെ ആരോഗ്യനില പരിശോധിക്കൻ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ALSO READ: ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിന് വിഷാദരോഗമെന്ന് റിപ്പോർട്ട്
കഴിഞ്ഞ രണ്ട് ദിവസമായി ലാലു പ്രസാദിന് ശ്വാസം എടുക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. പിന്നീട് അത് ന്യൂമോണിയായി (Pneumonia) മാറുകയായിരുന്നു എന്ന് റിംസിന്റെ അധികൃതർ അറിയിച്ചു. അദ്ദേഹത്തന്റെ പ്രായവും ആരോഗ്യ സ്ഥിതിയും പരിഗണിച്ചതിനെ തുടർന്നാണ് തങ്ങൾ കുടുതൽ വിദഗ്ധ ചികിത്സക്കായി ലാലു പ്രസാദിനെ ഡൽഹിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് റിംസ് ഡയറെക്ടർ ഡോ. കാമേശ്വർ പ്രദാസ് പറഞ്ഞു.
ALSO READ: ലാലുവിനോട് യോഗ ചെയ്യാന്‍ നിര്‍ദ്ദേശിച്ച് ബാബാ റാം ദേവ്
ലാലുവിന്റെ ആരോഗ്യ സ്ഥിതി മോശമായിയെന്ന് ആശുപത്രി അധികൃതർ അറിയച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ റാബ്രി ദേവിയെയും മക്കളായ മിസാ ഭാരതിയെയും തേജ് പ്രതാപ് യാദവും തേജസ്വി യാദവും (Tejashwi Yadhav) റാഞ്ചിയിൽ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ലാലു പ്രസാദിന്റെ ആരോഗ്യനില മോശമായി തന്നെ തുടരുകയാണെന്ന് മകൻ തേജസ്വി യാദവ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോടായി അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...