ന്യൂഡൽഹി: രാജ്യത്ത് കോവിഡ് നാലാം തരം​ഗം ഉണ്ടാകുമോയെന്ന ആശങ്കകൾക്കിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,240 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ സജീവ കേസുകൾ 32,498 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് ബാധിച്ച് എട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ രാജ്യത്ത് 5,233 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തലേദിവസത്തെ അപേക്ഷിച്ച് 40 ശതമാനം വർധനയാണ് കോവിഡ് കേസുളിലുണ്ടായത്. തുടർച്ചയായ രണ്ടാം ദിവസവും, മുൻ ദിവസത്തെ അപേക്ഷിച്ച് രാജ്യത്ത് കേസുകളുടെ എണ്ണത്തിൽ 40 ശതമാനം വർധനയാണ് കാണുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്രയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്. സംസ്ഥാനത്ത് 2,701 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകളിൽ 1,765 രോഗികൾ മുംബൈയിൽ നിന്നുള്ളവരാണ്. ചൊവ്വാഴ്ച സംസ്ഥാനത്ത് 1,881 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, ഇതിൽ 1,242 എണ്ണം മുംബൈയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


ALSO READ: Monkeypox virus outbreak: വിവിധ രാജ്യങ്ങളിലായി മങ്കിപോക്സ് കേസുകൾ ആയിരം കടന്നു; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ


ഏറ്റവും കൂടുതൽ സജീവമായ കേസുകൾ ഉള്ള സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ജാ​ഗ്രത പാലിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, കർണാടക, കേരളം, ഡൽഹി, ഉത്തർപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളോടും കേസുകളുടെ വർധനവ് പരിശോധിച്ച് പ്രതിരോധ നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരുന്നു. മഹാരാഷ്ട്രയിൽ‌ ട്രെയിനുകൾ, ബസുകൾ, സിനിമാശാലകൾ, ഓഡിറ്റോറിയങ്ങൾ, ഓഫീസുകൾ, ആശുപത്രികൾ, കോളേജുകൾ, സ്‌കൂളുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ മാസ്‌ക് ഉപയോഗിക്കുന്നത് സംസ്ഥാന സർക്കാർ നിർബന്ധമാക്കി. മുംബൈ, പൂനെ, താനെ, പാൽഘർ തുടങ്ങിയ പ്രദേശങ്ങളിലാണ് കോവിഡ് വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.


കോവിഡ് മഹാമാരി ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് ലോകാരോ​ഗ്യ സംഘടന മേധാവി ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രിയോസിസ് പറഞ്ഞു. പല രാജ്യങ്ങളും കോവിഡ് പ്രോട്ടോക്കോളുകൾ ലഘൂകരിച്ചു. എന്നാൽ കോവിഡിനെതിരെ ജാ​ഗ്രത പുലർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമ്പന്ന രാജ്യങ്ങളിൽ ആദ്യത്തെ കോവിഡ് കുത്തിവയ്പ്പ് ആരംഭിച്ച് 18 മാസങ്ങൾ കഴിഞ്ഞു. 68 രാജ്യങ്ങൾക്ക് അവരുടെ ജനസംഖ്യയുടെ 40 ശതമാനം ആളുകളെ പോലും സംരക്ഷിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ടെഡ്രോസ് അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരി അവസാനിച്ചു എന്നത് തെറ്റിദ്ധാരണയാണ്. പുതിയതും അപകടകരവുമായ വകഭേദങ്ങൾ എപ്പോൾ വേണമെങ്കിലും വീണ്ടും പൊട്ടിപ്പുറപ്പെടാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.