Video: മകളുടെ ആദ്യ ബജറ്റ് അവതരണത്തിന് സാക്ഷിയാകാന്‍ മാതാപിതാക്കളും!!
പ്രത്യേകം സജ്ജീകരിച്ച കാറിലാണ് മാതാപിതാക്കളായ സാവിത്രിയും നാരായണന് സീതാരാമനുമെത്തിയത്.
ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതരണം പുരോഗമിക്കുകയാണ്. ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്നതും പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കുന്നതുമായ ആദ്യ വനിതാ ധനകാര്യ മന്ത്രിയാണ് നിര്‍മ്മല സീതാരാമന്.
ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ നിര്‍മ്മല സീതാരാമന്റെ മാതാപിതാക്കളും എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രത്യേകം സജ്ജീകരിച്ച കാറിലാണ് മാതാപിതാക്കളായ സാവിത്രിയും നാരായണന് സീതാരാമനുമെത്തിയത്.
തമിഴ്നാട് സ്വദേശിയായ നിര്‍മ്മല സീതാരാമന്റെ പിതാവ് ഇന്ത്യന്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഈ ബജറ്റിനെ ഉറ്റുനോക്കുന്നത്.
ഇത്തവണത്തെ ബജറ്റില്‍ നികുതി ഇളവ് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യമടക്കമുള്ള വലിയ വെല്ലുവിളികളാണ് മോദി സര്‍ക്കാരിന് മറികടക്കാനുള്ളത്.
ബജറ്റില്‍ അനുകൂല പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യവസായ വാണിജ്യ മേഖലയിലുള്ളവര്‍.