ന്യൂഡല്‍ഹി:  lock down കാലത്ത്  ജനങ്ങള്‍ക്ക് ആശ്വാസ വാർത്തയുമായി എണ്ണക്കമ്പനികള്‍..... രാജ്യത്ത് പാചകവാതക സിലിണ്ടറിന്‍റെ വിലയില്‍ വന്‍ കുറവ് .....!!  


COMMERCIAL BREAK
SCROLL TO CONTINUE READING

സബ്​സിഡിയില്ലാത്ത പാചകവാതക  സിലിണ്ടറിനാണ് വില കുറച്ചത്. സിലിണ്ടര്‍ ഒന്നിന്​​ 162.50 രൂപയാണ്​  കുറഞ്ഞിരിക്കുന്നത്.  അന്താരാഷ്​ട്ര വിപണിയില്‍ വില കുറഞ്ഞതോടെയാണ്​ ഇന്ത്യയിലും വില കുറവിന്​ വഴിയൊരുങ്ങിയത്​​. ഇതാദ്യമായാണ് സിലിണ്ടറിന്‍റെ വിലയില്‍ ഒറ്റയടിക്ക് ഇത്രമാത്രം കുറവ്  രേഖപ്പെടുത്തുന്നത്. 


അതേസമയം,  സബ്​സിഡിയുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. നിലവില്‍ 12 സിലിണ്ടറുകളാണ്​ സബ്​സിഡി നിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ ഉപഭോക്​താക്കള്‍ക്ക്​ നല്‍കുന്നത്​.


14.2 കിലോയുടെ  സബ്​സിഡിയില്ലാത്ത സിലിണ്ടർ വില ഡൽഹിയിൽ 744 രൂപയിൽ നിന്ന് 581.50 രൂപയായി കുറയും. ഡൽഹിയിലെ വിലയ്ക്ക് അനുസൃതമായി മറ്റ് സംസ്ഥാനങ്ങളിലും വിലക്കുറവ് വരും. രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലെ പുതുക്കിയ വില ഇങ്ങനെയാണ്. മുംബൈയിൽ 579 രൂപ, കൊൽക്കത്തയിൽ 584.50 രൂപ, ചെന്നൈയിൽ 569.50 രൂപ. കേരളത്തിലും ഇതിന് ആനുപാതികമായി വിലയിൽ മാറ്റം വരുന്നതാണ്. 
 
കഴിഞ്ഞ 2 മാസത്തിനിടെയാണ്  കുത്തനെ കൂടിയിരുന്ന പാചകവാതക വിലയിൽ വലിയ രീതിയിൽ കുറവ്  വന്നിരിക്കുന്നത്.  ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞതാണ് കാരണം.  മൂന്നാമത്തെ പ്രാവശ്യമാണ് ഇത്തരത്തിൽ പാചകവാതക വിലയിൽ കുറവ് വരുന്നത്. 


എല്ലാ മാസവും ആദ്യ ദിവസമാണ് പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നത്. ഓയിൽ കമ്പനികൾക്കാണ് വില നിശ്ചയിക്കാനുള്ള അനുവാദം. കോവിഡ് കാലത്തെ ലോക്ക് ഡൗണിൽ പൊതുജനത്തിന് ആശ്വാസമായി പാചകവാതക വിലയിലെ കുറവിനെ കാണാം... പാചകവാതക  സിലിണ്ടറിന്‍റെ  വില കുറച്ചതിലൂടെ രാജ്യത്തെ 1.5 കോടി  ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുക ...