Maharashtra: വീണ്ടും മഹാരാഷ്ട്രയില്‍ Shivsena-BJP സഖ്യം? അഭ്യൂഹങ്ങള്‍ തള്ളി ഉദ്ധവ് താക്കറെ
മഹാരാഷ്ട്രയില്‍ വീണ്ടും Shivsena-BJP സഖ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ...
Mumbai: മഹാരാഷ്ട്രയില്‍ വീണ്ടും Shivsena-BJP സഖ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ...
താന്‍ എവിടെയും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിലവിലെ സഖ്യം തുടരുമെന്നും ഉദ്ധവ് താക്കറെ (Uddhav Thackeray) വാര്‍ത്താ സ സമ്മേളനത്തില്‍ പറഞ്ഞു.
ഞാന്‍ അജിത് പവാറിനും (NCP) ബാലസാഹേബ് തൊറാട്ടിനും (Congress) ഒപ്പമാണ് ഇരിക്കുന്നത്. താന്‍ എവിടെയും പോകാന്‍ ഉദ്ദേശിക്കുന്നില്ല, അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ ശിവസേന (Shivsena) നേതാവ് സഞ്ജയ് റൗത് (Sanjay Raut) നടത്തിയ പ്രസ്താവനകളാണ് അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചത്.
ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹ ബന്ധം വേര്‍പെടുത്തിയ സംഭവം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് ശിവസേന-ബി.ജെ.പി ബന്ധം ആമിര്‍ ഖാന്‍-കിരണ്‍ റാവു ബന്ധം പോലെയാണെന്ന് സഞ്ജയ് റൗത് പരാമര്‍ശിച്ചത്.
തങ്ങള്‍ ഇന്ത്യയേയും പാക്കിസ്ഥാനെയും പോലെയല്ല. ബന്ധം വേര്‍പ്പെടുത്തിയെങ്കിലും ഇരു പാര്‍ട്ടികളും തമ്മിലുള്ള സൗഹാര്‍ദം തുടരുമെന്നും സഞ്ജയ് റൗത് പറഞ്ഞിരുന്നു.
ഇതിനിടെ, ശിവസേന BJPയുടെ ശത്രുവല്ലെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പറഞ്ഞിരുന്നു. നേതാക്കളുടെ ഇത്തരം പ്രസ്താവനകളാണ് അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചത്. ഇതിനു പിന്നാലെയാണ് സഖ്യത്തിന്‍റെ കാര്യത്തില്‍ വിശദീകരണവുമായി ഉദ്ധവ് താക്കറെ എത്തിയത്.
എന്നാല്‍, മഹാരാഷ്ട്രയിലെ മഹാ വികാസ് ആഘാടി സഖ്യത്തില്‍ അലോസരങ്ങള്‍ ഉടലെടുത്തു എന്നുറപ്പിക്കും വിധം നേതാക്കളുടെ പ്രതികരണങ്ങള്‍ പുറത്തുവരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...