Lakshadweep Issue: ഗോവയില്‍ എന്തുകൊണ്ട് ബീഫ് നിരോധനം നടപ്പാക്കുന്നില്ല? ചോദ്യവുമായി ശിവസേന നേതാവ് Sanjay Raut

ലക്ഷദ്വീപ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി  ശിവസേന, നിയമം നടപ്പാക്കുമ്പോള്‍ അത് എല്ലാവര്‍ക്കും ഒരുപോലെ ആകണമെന്ന് Shivsena എംപിയും വക്താവുമായ സ​ഞ്ജ‍​യ് റൗ​ത്  (Sanjay Raut).. 

Written by - Zee Malayalam News Desk | Last Updated : May 31, 2021, 06:05 PM IST
  • ലക്ഷദ്വീപില്‍ ബീഫ് നിരോധനം നടപ്പാക്കാന്‍ തിടുക്കം കാട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ ടൂറിസം മേഖലയായ ഗോവയിലും BJP ഭരിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും എന്തുകൊണ്ടാണ് ഈ നിയമം നടപ്പാക്കാന്‍ താല്‍പ്പര്യം കാട്ടാത്തതെന്ന് ശിവസേന വക്താവ്
Lakshadweep Issue: ഗോവയില്‍ എന്തുകൊണ്ട് ബീഫ് നിരോധനം നടപ്പാക്കുന്നില്ല? ചോദ്യവുമായി ശിവസേന നേതാവ്  Sanjay Raut

Mumbai: ലക്ഷദ്വീപ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി  ശിവസേന, നിയമം നടപ്പാക്കുമ്പോള്‍ അത് എല്ലാവര്‍ക്കും ഒരുപോലെ ആകണമെന്ന് Shivsena എംപിയും വക്താവുമായ സ​ഞ്ജ‍​യ് റൗ​ത്  (Sanjay Raut).. 

ലക്ഷദ്വീപില്‍ ബീഫ് നിരോധനം നടപ്പാക്കാന്‍ തിടുക്കം കാട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ ടൂറിസം മേഖലയായ ഗോവയിലും BJP ഭരിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും എന്തുകൊണ്ടാണ് ഈ നിയമം നടപ്പാക്കാന്‍ താല്‍പ്പര്യം കാട്ടാത്തതെന്ന് Shivsena  വക്താവ് സ​ഞ്ജ‍​യ് റൗ​ത്  (Sanjay Raut) ചോദിച്ചു. ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍  (Praful Patel) നടപ്പിലാക്കുന്ന പരിഷ്കാരങ്ങള്‍ സാമുദായിക സ്പര്‍ദ്ധ ലക്ഷ്യമിട്ടുള്ളതാണെന്നും  അദ്ദേഹം ആരോപിച്ചു.   ഇത്തരം നീക്കങ്ങള്‍ രാജ്യത്ത് അസ്ഥിരതയുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
തൊട്ടടുത്തുള്ള സംസ്ഥാനമായ കേരളത്തില്‍ മാംസ നിരോധനമില്ല, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇല്ല. ലക്ഷദ്വീപില്‍ മാത്രം നിരോധനം വരുമ്പോള്‍ ജനങ്ങള്‍ക്ക് ഒരുപാട് സംശയങ്ങള്‍ ഉയരും. നിയമം നടപ്പാക്കുമ്പോള്‍ അത് എല്ലാവര്‍ക്കും ഒരുപോലെ ആകണം, അദ്ദേഹം പറഞ്ഞു.  

അഡ്മിനിസ്‌ട്രേറ്റര്‍ ഒരു രാഷ്ട്രീയക്കാരാനായാലും ഉദ്യോഗസ്ഥനായാലും കരുതലോടെ തീരുമാനമെടുത്തില്ലെങ്കില്‍ അത് പ്രതിഷേധത്തിന് വഴിതെളിയ്ക്കും.  വികസനത്തിന്‍റെ  പേരില്‍ മറ്റു അജന്‍ഡകള്‍ നടപ്പാക്കുന്നതിനാണ്  ലക്ഷദ്വീപ് നിവാസികള്‍ പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

പദവിയിലിരിയ്ക്കുന്നവര്‍ എന്ത് നടപടി എടുക്കുമ്പോഴും അത്   പ്രദേശിക ജനതയെ കണക്കിലെടുത്താവണം.   അവരുടെ വിശ്വാസം ആര്‍ജ്ജിക്കണം,  ലക്ഷദ്വീപില്‍ പുതിയ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കാനുള്ള അഡ്മിനിസ്ട്രേറ്ററുടെ നീക്കങ്ങള്‍ക്കെതിരേ വലിയ തോതില്‍  പ്രതിഷേധം അരങ്ങേറുമ്പോഴാണ് പ്രതികരണവുമായി  ശിവസേനയും രംഗത്തെത്തുന്നത്.  

Also Read:Lakshadweep Issue: കേന്ദ്രമന്ത്രിമാര്‍ക്ക് മൂന്ന് കുട്ടികള്‍ ആവാമെങ്കില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങള്‍ അയോഗ്യരാക്കുന്നതെങ്ങനെ?

മുന്‍പ്, ശിവസേനയുടെ മുഖപത്രമായ സാമനയിലും  ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍  പട്ടേല്‍ നടപ്പാക്കുന്ന  ഭരണപരിഷ്കാരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖപ്രസംഗം  എഴുതിയിരുന്നു. 

ലക്ഷദ്വീപില്‍  ടൂറിസം വികസനത്തിനെന്ന പേരില്‍  കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും തീരദേശ കുടിയൊഴിപ്പിക്കലും  കുറ്റകൃത്യങ്ങള്‍ കുറവുള്ള  ദ്വീപില്‍  ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം വ്യത്യസ്ത അജണ്ടയുമായി മുന്നോട്ടുപോകുന്ന  ഫ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്ന  നടപടിയും ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി നടപ്പാക്കുകയെന്നതും അജണ്ടയില്‍ ഉണ്ട് എന്നാണ്  റിപ്പോര്‍ട്ട്.

Also Read: Lakshadweep: അധികാരത്തിലുള്ള അജ്ഞരായ വര്‍ഗീയവാദികള്‍ ലക്ഷദ്വീപിനെ നശിപ്പിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ദിനേശ്വര്‍ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് പെട്ടെന്ന് മരിച്ചതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെട്ടത്. മുന്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്നു പ്രഫുല്‍ പട്ടേല്‍. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News